Jump to content

താൾ:BhashaSasthram.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഞ്ചാം അദ്ധ്യായം : തുറേനിയൻ വംശവും അതിന്റെ

                            ഏതദ്ദേശ്യവിഭാഗങ്ങളും             90

തുറേനിയൻവംശം. അതിലുൾപ്പെട്ട കുടുംബങ്ങൾ. തുറാൻ എന്ന പദം. തുറേനിയരുടെ വ്യാപ്തി. ദ്രാവിഡസംഞ്ജ. അത് തുറേനിയൻ ശബ്ദത്തിന്റെ ഭാവാന്തരൂപമെന്നുള്ളതിനെ സമർത്ഥിക്കുന്ന യുക്തികൾ. തുറേനിയരുടെ ഇൻഡ്യയിലേയ്ക്കള്ള ആഗമമാർഗ്ഗം. കാലം-ദ്രാവിഡഭാഷകൾ. അവയുടെ പിരിവിനുള്ള സാമാന്യഹേതുക്കൾ. ദ്രാവിഡന്മാർ കാടരെന്നും നാടരെന്നും രണ്ടു ഗണമായതു്. ദ്രാവിഡഭാഷയ്ക്കു തമ്മൊഴിയെന്നും തോഡയെന്നും രണ്ടു പിരിവുണ്ടായതു്. തോട എന്ന സംഞ്ജ. കോട, കുറുക്, മാൽട്ടൊ ഗൊണ്ഡി, കൂയി, എന്നീ ഭാഷകൾ. തമ്മൊഴി, ബ്രാഹൂയി, തമ്മൊഴി തെമ്മൊഴിയും വടമൊഴിയുമായതു്. വടമൊഴിയുടെ ഉപപത്തി. വടമൊഴി തെലുങ്കുകണ്ണാ഻ടകയങ്ങളായി ഭേദിച്ചതു്. തെമ്മൊഴിക്കു ചെന്തമിഴെന്നും കൊടുന്തമിഴെന്നും ഉള്ള വിഭാഗങ്ങൾ, ചെന്തമിഴെന്ന പദത്തിന്റെ ഉപപത്തി. തുളുവിന്റെ ഉത്ഭവം. നായന്മാരുടെയും തീയൻമാരുടെയും വംശചരിത്രം. അവരുടെ ആഗമകാലാനുമാനം. നമ്പൂരിമാർ അവരുടെ ആഗമകാലാനുമാനം. അതിനാനുള്ള ലക്ഷ്യങ്ങൾ. നമ്പൂരിമാർ ആദ്യം സംസാരിച്ചിരുന്നതു് കേരളഭാഷതന്നെ എന്ന മതം. കേരളത്തിലെ അഭൂതപൂവ്വ഻മായ പരിവർത്തനം. കൊടുന്തമിഴു് കരിന്തമിഴും അതു മലയാളവുമായതു്. മണിപ്രവാളഭാഷ. ദ്രാവിഡഭാഷകളുടെ വംശാവലി.

ആറാം അദ്ധ്യായം : ശബ്ദം,വിചാരം,സംസാരഭാഷ 109 ഉച്ചാരപരിണാമഹേതുക്കൾ. ഭാഷകളാൽ ഉണ്ടാകുന്ന ശബ്ദപരിണതി. ഭാഷകസംഘത്താൽ ഉണ്ടാകുന്ന ശബ്ദപരിണതി. സങ്കലിതഭാഷകളുടെ ശബ്ദപരിണതി. വിഭക്തഭാഷകളുടെ ശബ്ദപരിണതി.

ഏഴാം അദ്ധ്യായം : സർവ്വഭാഷാസാധാരണങ്ങളായ ഭണിതിനീതികൾ 114 ആലസ്യബാധ.പരിചയാനുവൃത്തി. അവസ്ഥാശ്രയം. വാസനാവക്രമം, ആയാസലഘൂകരണം. അതിനാലുണ്ടാകുന്ന ശബ്ദരൂപാരങ്ങൾ. ആധ്മാനാനുവൃത്തി. ആകാംക്ഷാവച്ഛേദം.

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/9&oldid=218944" എന്ന താളിൽനിന്ന് ശേഖരിച്ചത്