പക്ഷേ, ഇപ്പോൾ അവ പ്രചരിക്കുന്നതു് അതതു ദേശങ്ങളുടെ അതിരുകളിൽ മാത്രമാണെന്നു പറഞ്ഞുകൂടാ. എന്നല്ല ത്തിപഥത്തിൽ ഈ പേരുകളുടെ പുർവ്വാപരത്വം തിരിഞ്ഞും മറിഞ്ഞും വരാൻ ഇടയുള്ളതുമാണ്.
നാടൻ ദ്രാവിഡ സംഘമാകട്ടെ വധിച്ച് ഹിമവൽസേതുപയ്യർന്തം വ്യാപിച്ചു. അനന്തരം ആർയ്യന്മാരുടെ പ്രവേശവും ആക്രമങ്ങളും നിമിത്തം വടക്കേയിൻഡ്യയിൽ ഉണ്ടായിരുന്ന ദ്രാവിഡവഗ്ഗത്തിൽ ഒരു ഭാഗം ആ സമുദായത്തിൽ തന്നെ കീഴ്പ്പെട്ടു ലയിച്ചു.
മറ്റൊരു വലിയ ഭാഗം ദക്ഷിണാപഥത്തിലേക്കും വേറൊരുഭാഗം ബലൂചിസ്ഥാനിലേക്കും തള്ളിനീക്കപ്പെട്ടു. ഏതന്മൂലം തമ്മൊഴി എന്നു പറയപ്പെട്ട ദേശഭാഷ ആദ്യമായി അതേ പേരിൽ തെന്നിന്ത്യയിലും ബ്രാഹൂയി എന്നു അപരസംജ്ഞയോടു പല വിശേഷപരിണാമങ്ങളോടു കൂടി ബലൂചിസ്റ്റാനിലും രണ്ടായി പിരിഞ്ഞു പ്രചരിച്ചു.
ആർയ്യാവർത്തത്തിൽ നിറഞ്ഞുകവിഞ്ഞ ആർയ്യസംഘം ഉദ്ദേശം ബി. സി. അഞ്ചാം ശതാബ്ദശേഷം കിഴക്കേ സമുദ്ര തീരങ്ങളിലൂടെ കടന്നു ഡക്കാനിൽ ഉത്തരഭാഗത്തുള്ള നദീ തീരങ്ങളിലും പടിഞ്ഞാറു സമുദ്ര മാർഗ്ഗേണ എത്തി .പുരാണ പ്രസിദ്ധമായ സപ്തകൊങ്കണങ്ങളിലും വ്യാപിക്കാനിടയായി. എങ്കിലും ഈ രണ്ടു മഹാപ്രസ്ഥാനങ്ങളും ഏകകാലം തുടങ്ങി ഉണ്ടായതായി വിചാരിച്ചുകൂടാ. ആർയ്യന്മാരുടെ പുരാതനാചാ രാവശേഷങ്ങൾ അധികം കാണുന്നതു പശ്ചിമഖണ്ഡത്തിൽ കുടികയറിയവരുടെ ഇടയിലാണ്. അതിനാൽ അവരാണ് തെക്കോട്ട് മുൻകൂട്ടി പുറപ്പെട്ടവരെന്ന് ഊഹിക്കാം. ആർയ്യ സമ്പർക്കം സിദ്ധിക്കാനിടയായ ഈ ഘട്ടം തുടങ്ങി ദക്ഷിണാത്യരായ ദ്രാവിഡരുടെയിടയിലും ചില ചില്ലറ സാഹിത്യപരിശ്രമങ്ങളും രാജ്യസംസ്ഥാപനോദ്യമങ്ങളും സാമൂഹ്യഘടനക്കുള്ള ഉത്സാഹങ്ങളും പ്രത്യക്ഷപ്പെട്ടു. അക്കൂട്ടത്തിൽ പശ്ചിമ ഖണ്ഡനിവാസികളായ ആർയ്യദ്രാവിഡന്മാർ യോജിച്ച കേരള രൂപവൽക്കരിക്കുന്നതിനുവേണ്ടി നടത്തിയ ഭഗീരഥപ്രയത്നങ്ങളുടെ ചരിത്രമാണ് ശ്രീ പരശുരാമന്റെ കഥ പ്രതിപാദിച്ചിട്ടുള്ളത്. നിർദ്ദിഷ്ട പരിവർത്തനങ്ങൾക്കിടയ്ക്കു ക്രിസ്ത്വബ്ദാപൂർവ്വ ഡക്കാനിലെ തമ്മൊഴി വടമൊഴിയെന്നും തെമ്മൊഴി