ഉണ്ടായ വ്യത്യാസമനുസരിച്ചു വളരെ അന്തരം നേരിട്ടു.അതിനാൽ ഇരുക്കൂട്ടർക്കും തമ്മിലുണ്ടായിരുന്ന സാമാന്യഭാവം പ്രായേണശൂന്യമായിവന്നു.രണ്ടും ശാഖക്കാരുടെയും നിവാസിസ്ഥാനങ്ങൾക്കു മദ്ധ്യേയുള്ള മരു പ്രദേശങ്ങൾ സന്തരിപ്പാനുണ്ടായ ക്ലേശംമൂലം പരസ്പരസമ്പർക്കം ക്ഷയിച്ചു.ഒടുവിൽ ഒരു കൂട്ടർ കാടരും മറ്റു കൂട്ടർ നാടരുമായിത്തീർന്നു. ഒടുവിൽ ഒരു കൂട്ടർ കാടരും മറ്റു കൂട്ടർ നാടരുമായിത്തീർന്നു. അതോടെ ഭാഷയിലും രണ്ടു പിരിവുകൾക്കു വകയുണ്ടായി.
നാടരുടെ ഭാഷ തമ്മൊഴിയും കാടരുടേത് ഇപ്പോഴുള്ള 'തൊഡ' യുടെ പ്രാഗ് രൂപമായിരുന്നു.നാട്ടിലെ ദ്രാവിഡതതിയുടെ ഭാഷയ്ക്കു ഇങ്ങനെയൊരു നാമം
ഉണ്ടായിരുന്നതായി പ്രസ്പഷ്ടമായ ലക്ഷ്യം ഇല്ലെങ്കിലും ബർളിനിലെ രാജകീയഗ്രന്ഥശാലയിൽ സൂക്ഷിക്കപ്പെട്ടിട്ടുള്ളതും ഉദ്ദേശം പതിനൊന്ന് ശതാംബ്ദങ്ങളോളം പഴക്കമുള്ളതെന്ന് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതുമായ ഒരു തമിഴ് ഗ്രന്ഥവരിയുടെ അവശേഷത്തിൽ തമിഴ് എന്നതിനുപകരം "തമ്മുഴി" എന്ന് എഴുതി കാണുന്നുണ്ട്.ആകയാൽ അതിന്റെ ശരിയായ രൂപം സ്വഭാഷമെന്നർത്ഥമുള്ള തമ്മൊഴി എന്നതായിരിക്കണമെന്നാണു് ദ്രാവിഡ ഭാഷാ ചരിത്രാന്വേഷണം നടത്തിട്ടുള്ള ചില പാശ്ചാത്യപണ്ഡിതന്മാർ സങ്കല്പിച്ചിട്ടുള്ളത്.തൊഡ എന്നതു തുറേനിയൻ എന്നതിലെ ആദ്യഭാഗം വികൃതിപ്പെട്ടിട്ടുണ്ടായതുതന്നെ. ’തുറാൻ' പദത്തിനു സിത്തിയൻഭാഷയിൽ ആട്ടിടയൻ എന്നും തുറുക്, 'തൊഡുക് ' എന്നിവയ്ക്കു തൊഡയിൽ ആട്ടിൻക്കൂട്ടം,ആട്ടിൻക്കൂട് എന്നും പരസ്പരാപേക്ഷിതമായ അർത്ഥങ്ങൾ കാണുന്നതിനാൽ ഈ വാക്കുകളെല്ലാം ഏകബീജോല്പന്നങ്ങളായിരിക്കാനേ ഇടയുള്ളു.
കാടന്മാർ വർദ്ധിച്ച് പൂർവ്വപശ്ചിമഘട്ടങ്ങളുടെ പരിസരങ്ങളിലൂടെ ക്രമേണ വടക്കോട്ടുനീണ്ടു വ്യാപിക്കയും ദുസ്തങ്ങളായ മഹാരണ്യങ്ങളാൽ ഇടമുറിഞ്ഞും വേർപ്പെട്ടും നിവസിക്കയും ചെയ്തതു നിമിത്തം തോഡക്ക് അതുൾപ്പെടെ ഒടുവിൽ ആറു പിരിവുകൾ ഉണ്ടായി. അവ തോഡ,കോട,കുറുക്,മാൾട്ടൊ, ഗോണ്ഡി, കൂയ് എന്നിവയാണ്.
ഈ പേരുകളെല്ലാം തുളു, കൊടക്, കൂർഗ്, മഹാരാഷ്ട്രം, ഗുണ്ടൂർ , ഗോൽക്കണ്ട എന്ന പ്രാദേശികനാമങ്ങളോടു സംബന്ധിച്ചവയത്രെ.