താൾ:BhashaSasthram.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

93

മായ ദക്ഷിണാപഥസംജ്ഞയായിത്തീർന്ന തുറേനിയൻ ശബ്ദത്തിൽ നിന്നായിരിക്കാനാണ് അവകാശമുള്ളത്.

3.അന്യവംശ്യന്മാർക്കുള്ളതുപോലെ മൂലതഃസിദ്ധാങ്ങളായ ചില വിശ്വാസാചാരങ്ങൾ ഈ ഗോത്രക്കാക്കും ഉണ്ടായിരുന്നു അവയെല്ലാം സുവ്യക്തമല്ലെങ്കിലും പരസ്പര സംസർഗം ദീർഘകാലം വിദൂരപ്രദേശങ്ങളിൽ അവിടവിടെ നിവസിച്ച ഏതദ്വംശ്യസന്താനങ്ങളുടെ ഇടയിലും അദ്യാപി സമാനത്വേന അവശേഷിച്ചിട്ടുണ്ട്. അവയിൽ പുനർജ്ജനനസങ്കല്പം, പിതൃകുലാർചനം എന്നീ രണ്ടെണ്ണം വക്തവ്യങ്ങളാണ്. ചില ആസ്ത്രേലിയൻ ദീപങ്ങളിലെ പൂർവ്വനിവാസികളും ദക്ഷിണാപഥീനമായ ദ്രാവിഡന്മാരും സിത്തീയരിൽ വലിയ ഒരംശവും മംഗോളിയയ്ക്ക് സമീപത്ത് നിവസ്സിക്കുന്നവരായ ബുറിയൻ വർഗ്ഗക്കാരും ഇതേ വിശ്വാസാചാരങ്ങളോടുകൂടിയവരാകുന്നു. അതിനാൽ പ്രസ്തുത വംശ്യന്മാരെല്ലാം ആദിമകാലത്ത് ഏകവംശ്യന്മാരായിരുന്നുവെന്നും ഈ സാമ്യം കൊണ്ടു മനസ്സിലാക്കാം. 4പൂവ്വയുഗങ്ങളിൽ ഒരിടത്തും ഉറച്ചിരിക്കാതെ ചുറ്റിസഞ്ചരിച്ചതു നിമിത്തം തുനിയന്മാരുടെ ഭാഷയ്ക്കും കൾക്കും ഭാവാന്തരങ്ങൾ അസാധാരണമാണ്. തന്നിമിത്തം ഇതരഗോത്രഭാഷകളിൽ ധാതുസാദൃശ്യാദിധമ്മങ്ങൾ പ്രകൃതഭാഷകളിൽ സ്പഷ്ടമല്ലെ എന്നുള്ളതു വാസ്തവം എങ്കിലും സംഖ്യാവാചികൾ, സർവ്വനാമങ്ങൾ എന്നീ രണ്ടു തരം ശബ്ദഹങ്ങൾക്ക് ഏതദ്വംശതങ്ങളായ ഭിന്നഭാഷകളിൽ സാരൂപ്യമുണ്ടു്. കൂടാതെ തുറേനിയൻ ഭാഷാപടലം സംശ്ലിഷ്ടക്ഷ്യ പരമാവധിയിൽ എത്തിയിരിക്കുന്നവയുമാണ്. ദ്രാവിഡഗണം തുറേനിയൻ സന്താനങ്ങളാണെന്നുള്ള ഊഹം പ്രഥമമായി പണ്ഡിതന്മാരിൽ അവതരിക്കാൻ ഉണ്ടായ ഹേതുതന്നെ ഈ സാമ്യങ്ങൾ കണ്ടുമുട്ടാൻ സംഗതിയായതാണ്. 5ഏറ്റവും പുരാതനകാലത്തുപോലും പുറരാജ്യങ്ങളിൽ നിന്നു കരവഴി ഇൻഡ്യയിൽ കടക്കാൻ ഉപയുക്തങ്ങളായ പഴുതുകൾ ഉണ്ടായിരുന്നതുകൊണ്ട് ദക്ഷിണാപഥത്തിൽ തുറേനിയരുടെ ആഗമനത്തിനു പ്രതിബന്ധം ഉണ്ടായിരുന്നതുമില്ല.

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/85&oldid=213807" എന്ന താളിൽനിന്ന് ശേഖരിച്ചത്