ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ങ്ങൾതന്നെ അതിന്റെ സദൃശാവസ്ഥയിലുളള മറ്റു ഭാഷകളിലും ബാധിതങ്ങളായി കാണപ്പെടുന്നു.
ഏതന്മൂലം ഭിന്നജാതീയരായ ജനങ്ങൾ പ്രക്രിയോച്ചാരാദികാര്യങ്ങളിൽ അന്യോന്യം സാമ്യം പ്രാപിക്കുകയും പ്രത്യുത അഭിന്നജാതിക്കാർ ഈ വിഷയത്തിൽ ഭിന്നഭിന്നങ്ങളായ പ്രമാണങ്ങൾ സ്വീകരിച്ച് പരസ്പര സാദൃശമില്ലാത്തവരായിത്തീരുകയും ചെയ്യുന്നു .ഊ അവസ്ഥ ഭാഷയുടെ യഥാർത്ഥമായ കുടുംബബന്ധം തെറ്റിദ്ധരിക്കുന്നതിനും അസ്പഷ്ടമായിച്ചമയുന്നതിനും ഉളള ദുർനിമിത്തങ്ങളാണ് . ആകയാൽ ഹസ്കിലി മുതലായ പണ്ഡിതന്മാരുടെ മനുഷ്യശാസ്ത്ര (ethnology) സിദ്ധാന്തങ്ങൾ അനുസരിച്ചുളള ഭാഷാവംശവിവേചനം പ്രാമാദികമാകുന്നു