താൾ:BhashaSasthram.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൂടുതൽ പരിഷ്കൃതി പ്രാപിച്ചിട്ടുളളതിനെ അധികം അനുകരിച്ച് നിൽക്കുനെന്നേയുളളു. ആര്യദ്രാവിഡന്മാരുടെ ദീർഘസംമ്പർക്കം മൂലം ഇൻഡ്യയിൽ പ്രാകൃത ഭാഷകൾ ഉണ്ടായത് ഇത്തരത്തിലാണ്. ഏതന്മൂലം ജാത്യാ അന്യോന്യഭിന്നമായ താദൃശ ജനസമൂഹം രണ്ടത്തെ രണ്ട് ഭാഷയും വിട്ട് ക്രമേണ ഏകഭാഷക്കാരായി പരിണമിക്കുന്നു.

                      ഭാഷ സാമുദായിക വ്യവഹാരാർത്ഥം ഉളളതാകയാൽ ഭിന്നസമുദായവുമായി ഇടപെടുന്ന ഒരു ജാതിക്കാർ പ്രായേണ സ്വഭാഷ ത്യജിച്ച് പകരം  പ്രസ്‍തുത  സമുദായാംഗങ്ങളുടെ ഭാഷ തന്നെ സ്വീകരിപ്പാനും ഇടയുണ്ട്. അമേരിക്കയിലെ നീഗ്രോ ജാതിക്കാരുടെ ഗൃഹ ഭാഷ ഇംഗ്ലീഷ് ആയിത്തീർന്നത് ഇതിന് ഉദാഹരണമത്രേ.
                       ഒരേ കുടുംബത്തിൽ ജനിച്ച ഒരു ഭാഷയെ സമീപ ദേശത്തു പ്രചരിപ്പിക്കുന്ന  മറ്റൊരു ഭാഷ  അതിന്റെ പ്രാബല്യം  മൂലം  നിഗീരണം ചെയ്തിവെന്നും  വരുന്നതാണ്. ക്രി. അ ഒമ്പതാം ശതാബ്ദത്തോട്  അടുത്ത് പോളണ്ട്, ഗലീഷ്യ, ബൊഹേമിയ,  എന്നീ രാജ്യങ്ങളിൽ  പ്രചരിച്ചു നിലയുറപ്പിച്ച  സ്ലാവുഭാഷകളുടെ അഭിവൃദ്ധി അനന്തരാവരത്തിൽ  ജർമ്മാനിക്  തടുത്തു നിർത്തിയതും അതിനാൽ ആ ഭാഷകളിൽ  ചിലതെല്ലാം  നിർജ്ജീവങ്ങളായി തീർന്നതും ഈ അവസ്ഥയ്ക്കു തക്ക ലക്ഷ്യമാകുന്നു. 
                  മേൽപ്രസ്താവിച്ച സംഗതികളിൽ നിന്നും ഭാഷയുടെ പരിവർത്തനത്തിനു  ആസ്പദമായിത്തീരുന്ന  മൂന്നു പ്രയത്നതത്വങ്ങൾകൂടി വെളിപ്പെടുന്നുണ്ട്. അവ.
             1. ഒരു ഭാഷക്കാർ സ്വഭാഷയുടെ പ്രക്രിയാദി ധർമ്മങ്ങൾ ഭിന്നധർമ്മങ്ങളോടുകൂടിയ മറ്റു ഭാഷയിൽ ആരോപിച്ച് രണ്ടിനും  തമ്മിൽ സാമ്യം സമ്പാദിക്കുന്നു.

2. പ്രസ്തുത സമീകാരനയംമൂലം ഒരേ കുടുംബത്തിൽപ്പെട്ട ഏക ഭാഷയ്ക്കു ഭിന്നദശയിൽ ഇതരഭാഷയോടു സാമ്യമില്ലാത്തവണ്ണം വ്യാകരണവിധാനങ്ങളിൽ വ്യത്യയം സംഭവിക്കുന്നു.

   3. വിശിഷ്യ, ഏതെങ്കിലും ഭാഷയിൽ മേൽപ്രകാരം ഉണ്ടാകുന്ന വ്യാകരണകാര്യസംബന്ധികളായ വ്യത്യാസ
"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/80&oldid=213842" എന്ന താളിൽനിന്ന് ശേഖരിച്ചത്