താൾ:BhashaSasthram.pdf/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നാലാം അദ്ധ്യായം ജാതിയും ഭാഷയും പലജാതി സമുദായങ്ങളായി പിരിഞ്ഞിട്ടുള്ള മനുഷ്യ വഴും ലൗകികങ്ങളായ അനേകകാരണങ്ങളാൽ പ്രാചീനാചാ രങ്ങളും ജീവനസമ്പ്രദായങ്ങളും വെടിഞ്ഞു കാലക്രമേണ നൂതനാവസ്ഥകളിൽ പ്രവേശിക്കുന്നതുപോലെ പരിതഃസ്ഥി തികളുടെ പ്രേരണം മൂലം മൂലത സിദ്ധമായ ഭാഷ വെടിഞ്ഞു അതതു ജാതിക്കാർ ഇടക്കാലത്തു മറെറാരു ഭാഷ സംസാരി ക്കുന്നവരായി തീർന്നുവെന്നു വരുന്നതാണു്. ലോകചരിത്ര ത്തിൽ കാണുന്ന അതീതദൃഷ്ടാന്തങ്ങളിൽനിന്നും ഈ പരിവ ത്തനത്തിനും അവലംബമായ കാരണങ്ങളും നമുക്കു മനസ്സിലാ ക്കാൻ കഴിയും. ഓരോ കാലത്തുണ്ടാകുന്ന വിജിഗീഷുക്കളായ ധീരോദാ കേസരികൾ ലോകത്തിൽ അന്യജാതിക്കാരും ഭാഷക്കാ രും ആയ ജനസഞ്ചയം നിവസിക്കുന്ന രാജ്യങ്ങൾ ആക്രമി ചു കീഴടക്കുകയും, അനന്തരം ഭരണസൗകങ്ങൾക്കും സാ തീയരായ പ്രജകളുടെ സാമൂഹ്യഘടനയ്ക്കു വ്യാപ്തിയും ഉറപ്പും വരുത്തുന്നതിനും വേണ്ടി ആ പ്രദേശങ്ങളിൽ സാധികാരം സ്വഭാഷ പ്രചരിപ്പിക്കുകയും ചെയ്തുവെന്നു വരാം. അങ്ങനെ യുള്ള ഘട്ടത്തിൽ തദ്ദേശീയഭാഷയുടെ ഉപയോഗവും പ്രാധാ ന്യവും കുറഞ്ഞുപോകുന്നതാണ്. അതിനാൽ കാലാന്തരത്തിൽ പൂർവഭാഷ തിരോഭവിച്ചു. ജനങ്ങൾ പ്രസ്തുത അഭിനവഭാഷ ഉപയോഗിക്കുന്നവരായി തീരുന്നു. അമേരിക്കയിലെ മധ്യപ്ര ദേശങ്ങളിലും ദക്ഷിണസീമകളിലും ഉള്ള ജാതിക്കാർ സ്പാനീ ഷ് ഭാഷ സംസാരിച്ചുവരുന്നതും ഇതിനു ദൃഷ്ടാന്തമാണു്. ഭിന്നഭാഷക്കാരായ രണ്ടു ജാതിക്കാർ ദീർഘകാലം ഒരേ പ്രദേശത്ത് ഒന്നിച്ചു നിവസിക്കുന്നപക്ഷം പരസ്പരസംഗം സാധിക്കുന്നതിനുവേണ്ടി ഒരു നവീനഭാഷ അവിടെ പ്രകൃത്യാ അങ്കുരിച്ചു വളരുന്നതാകുന്നു. അതു പൂർവ്വഭാഷാദയത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/79&oldid=215124" എന്ന താളിൽനിന്ന് ശേഖരിച്ചത്