Jump to content

താൾ:BhashaSasthram.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
86
ഭാഷാശാത്രം

ക്രമം മുൻപു ചേരുന്നതും സാധാരണമാണു്. (ഉദാ: സംസ്കൃ = ബഭാര; ഗ്രീക്ക് = തീതേമി; ലാറ്റിൻ = സ്പൊപ്പൊൻഡി; ഗോത്തി = സ്കൈസ്കൈഡ്).

സംസ്കൃതത്തിലും ഗ്രീക്കിലും കൃതിപ്രകൃതികളെ യഥേഷ്ടം സമാസിക്കാം; ലാറ്റിനിലും തച്ഛാഖകളിലും ഈ സമ്പ്രദായം ദുർല്ലഭം. ജൎമ്മാനിക്കിന് സമസ്തപദങ്ങളെ പുനസ്സമാസിക്ക കൂടി ചെയ്യുന്നു. ഇംഗ്ലീഷിൽ ഇതു ശൂന്യംതന്നെ.

സെമാറിക്ക് വംശ്യഭാഷകളിൽ കാണുന്നതുപോലെ അൎത്ഥവൈവിധ്യകരമല്ലെങ്കിലും ഉച്ചാരഭേദം പുരസ്കരിച്ചു് ഈ ഗോത്രത്തിലും യഥാവസരം ധാതുക്കൾക്കു സ്വരപരിവൎത്തനം വ്യവസ്ഥിതമായി സംഭവിക്കാറുണ്ടു്. സംസ്കൃതത്തിൽ 'കൃ' ധാതുവിൽനിന്നുണ്ടാകുന്ന കരോതി, ചകാര, ക്രീയതെ, കുരു ഇത്യാദി തിങന്തരൂപങ്ങളിൽ മൗലികമായ ഋകാരം അ, ആ, ഈ, ഉ എന്നിങ്ങനെ മാറി മാറി വരുന്നത് ഇതിനു ദൃഷ്ടാന്തമാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/78&oldid=216186" എന്ന താളിൽനിന്ന് ശേഖരിച്ചത്