താൾ:BhashaSasthram.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

83.

വധി ലാറ്റിൻപദങ്ങളും 9-ാംശതാബ്ദാൽപരം ഡെയിൻകാർക്കു സിദ്ധിച്ച പ്രാബല്യംമൂലം ഒട്ടധികം ഡാനീഷ് ഭാഷാശബ്ദങ്ങളും അതിൽ സമ്മേളിക്കാൻ ഇടയായി. ഒടുവിൽ വില്യം ദി കൊൺക്വാർ എന്നു പ്രഖ്യാതനായ പരാക്രമിയുടെ വൈഭവത്താൽ ഫ്രഞ്ചുഭാഷ ബ്രിട്ടണിൽ ഉൽകൃഷ്ടസമുദായ വ്യവഹാരങ്ങൾക്കും ലഘുസാഹിത്യരചനയ്ക്കും രാജകീയ കാര്യങ്ങൾക്കും അർഹമാക്കി കല്പിക്കപ്പെട്ടു. അതുവഴി നാട്ടുഭാഷയിൽ അനേകം പരന്ത്രീസുപദങ്ങളുംകടന്നുകൂടി. ഇങ്ങനെ അന്നന്നു വിവിധഭാഷകളുമായുണ്ടായ സമ്പർക്കംകൊണ്ട് നൂതനശബ്ദങ്ങൾ ലഭിച്ചും പഴയ വ്യാകരണവിധാനാംശങ്ങളിൽ ചിലതെല്ലാം ഭേദിച്ചും ഉപര്യുപരി നവീനാവസ്ഥയിൽ എത്തിവളർന്നതായ ഇംഗ്ലീഷും വൻകരയിലുള്ള ജെർമ്മനിക്ക്,ഫ്ളെമിഷ്,ഡച്ച് ആദിയായ മറ്റു പല ഭാഷകളും മേൽ പറഞ്ഞ പാശ്ചാത്യമാത്യശാഖയിലെ ഇദാനീന്തനദേശഭാഷകളായി ശേഷിച്ചിരിക്കുന്നു.

8. സ്ലാവോണിക്ക് കുടുംബം : ഭാഷകളുടെ സംഖ്യാധിക്യംകൊണ്ട് ഈ ശാഖ ഇതിനുപരി പ്രസ്താവിച്ച മറ്റെല്ലാ കുടുംബങ്ങളെയും അതിശയിച്ച് പരിപുഷ്ടമാണ്. ഇപ്പോൾ റഷ്യ,പോളണ്ട്,ഗലീഷ്യ,ബൊഹേമിയ,ബൾഗേറിയ,സെർവ്യ മുതലായ രാജ്യങ്ങളിൽ പ്രചരിച്ചിട്ടുള്ള മിക്ക ഭാഷകളും ഈ കുടുംബത്തിലെ അന്തിമ സന്താനങ്ങളാകുന്നു. ക്രി.അ.4-ാം ശതാബ്ദാനന്തരം ട്യൂട്ടൺ വർഗ്ഗത്തിലെ കിഴക്കൻശാഖയ്ക്കുണ്ടായ അഭൂതപൂർവമായ വർദ്ധനയും വ്യാപ്തിയുമാണ് ഈ കുടുംബത്തിന്റെ അഭിവൃദ്ധിക്കും മുഖ്യഹേതുവായി തീർന്നിട്ടുള്ളത്. പ്രത്യേക വൈലക്ഷണ്യങ്ങളുടെ ആധിക്യംമൂലം ഈ കുടുംബാഷ്ടകത്തിൽ ഉൾപ്പെടാത്തവയായി ചില ഭ്രഷ്ടഭാഷകളും ഈ വംശത്തിൽത്തന്നെ ഉണ്ട്. അവ അപ്രധാനങ്ങളാകയാൽ ഇവിടെ പരിഗണിക്കപ്പെട്ടിട്ടില്ല. പ്രാതിപദികങ്ങളിലും ധാതുക്കളിലും വിവിധപ്രത്യയങ്ങൾ ചേർന്നുണ്ടാകുന്ന പദസമുച്ചയത്തിൽ പ്രത്യയാംശങ്ങൾ സാമാന്യദൃഷ്ടിക്കു വിവേചനാർഹമാകാത്തവണ്ണം ലയിച്ചു

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/75&oldid=213983" എന്ന താളിൽനിന്ന് ശേഖരിച്ചത്