Jump to content

താൾ:BhashaSasthram.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

82.

ണ്ഡം ഒട്ടുക്കു പരന്നകൂട്ടത്തിൽ തെക്കുപടിഞ്ഞാറു പ്രദേശങ്ങളിൽ തെക്കുപടിഞ്ഞാറു പ്രദേശങ്ങളിൽ വ്യാപിച്ച ശാഖയാൻണ് ട്യൂട്ടൺവർഗ്ഗം. ഇവരുടെ പൂർവ്വചരിത്രം വിശദമല്ലെങ്കിലും പ്രഥമതഃ ഈ ജനസംഘം പൗരസ്ത്യരെന്നും പാശ്ചിമാത്യരെന്നും രണ്ടു ശേഖരങ്ങളായിത്തീർന്നു. അതിൽ കാർപ്പേതിയൻപർവ്വതത്തിനു തെക്കുകിഴക്കു ഭാഗങ്ങളിലും ഡന്മാർക്കു മുതലായ ദേശങ്ങളിലും വേർപ്പെട്ടു വസിച്ചിരുന്ന കിഴക്കരുടെ മൂലഭാഷ ക്രമേണ ഗോത്തിക്ക്,നോഴ്സ് എന്നു പരാണമിച്ചു. ഇവയിൽ ഗോത്തിക്ക് ഭാഷയാണ് ഇപ്പോഴുള്ള അനവധി ട്യൂട്ടോണിക്ക് ഭാഷകളിൽവവെച്ച് അധികം പഴക്കമുള്ളതായി അറിയപ്പെട്ടിരിക്കുന്നത്. ക്രി.അ.16-ാം ശതാബ്ദത്തിനുശേഷം പടിഞ്ഞാറൻ ഭാഷാശാഖയ്ക്കു ലഭിച്ച അതിവ്യാപ്തിമൂലം ഈ ഭാഷ നാമാവശിഷ്ടമായിത്തീർന്നു. എങ്കിലും അതിനു പതിമ്മൂന്നു നൂറ്റാണ്ടുകൾ മുൻപ് ഉൾഫിലസ് എന്ന ദേഹം ഇതിൽ തർജ്ജിമചെയ്തിട്ടുള്ള ബൈബിൾഗ്രന്ഥത്തിൽനിന്ന് ഈ ഭാഷാസ്വഭാവം അദ്യാപി ഗ്രാഹ്യമാണ്. നോഴ്സ് ഭാഷയാകട്ടെ ഇപ്പോഴത്തെ സ്കാണ്ടിനേവിയൻദേശഭാഷകളുടെയും മറ്റും മൂലമാകുന്നു. ട്യൂട്ടൺവർഗ്ഗത്തിലേ പാശ്ചാത്യശാഖയ്ക്കും പ്രായേണ നാലു പിരിവുകൾ ഉണ്ടായി. അതിലൊന്നു പഴയ സാക്സണിക്കിൽനിന്നുണ്ടായ ഉപഭാഷകൾ സംസാരിച്ചുവന്ന സാക്സൺ, ആംഗ്ൾ, ജുട്ട് എന്നീ അവാന്തരസമുദായങ്ങൾ അടങ്ങിയ കൂട്ടം ആയിരുന്നു. അവർ ക്രി.അ. അഞ്ചാംശതാബ്ദത്തിന്റെ മദ്ധ്യഘട്ടം തുടങ്ങി ദീർഘകാലം ബ്രിട്ടൺദ്വീപങ്ങളെ ആക്രമിച്ച് അവിടെ കുടികയറി. തന്നിമിത്തം വെസ്സെക്സ്, മെർഷ്യൻ, നോർത്തം ബ്രിൻ എന്നു മൂന്നു തദ്ദേശീയ ഭാഷകൾ ഉദ്ഭവിച്ചു. അവയിൽ ആംഗ്ലോസാക്സൺ എന്നത് ആദ്യ ഭാഷയുടെ പ്രസിദ്ധസംജ്ഞയും രണ്ടാമത്തേത് ഇംഗ്ലീഷിന്റെയും മൂന്നാമത്തേത് സ്കൊച്ചുഭാഷയുടേയും ജനയിത്രികളും ആകുന്നു. ബ്രിട്ടനിലെ പൂർവ്വനിവാസികൾ-കെൽറ്റുവർഗ്ഗക്കാർ ആയിരുന്നുവെങ്കിലും അവർ പ്രസ്തുത വിദേശീയവിജിഗീഷുക്കളുടെ ഭാഷാസമ്പർക്കം സ്വീകരിച്ചതുകൊണ്ട് ഇംഗ്ലീഷിൽ പ്രാരംഭദശ തുടങ്ങി കെൽറ്റിക്ക് ശബ്ദങ്ങൾ ദു‍ർല്ലഭമായിത്തീരുന്നു. പിന്നീടു ക്രിസ്തീയമതത്തിന്റെ പ്രചാരംനിമിത്തം അന

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/74&oldid=213981" എന്ന താളിൽനിന്ന് ശേഖരിച്ചത്