താൾ:BhashaSasthram.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

81

യിൽ അന്യോന്യഭിന്നങ്ങളാണെങ്കിലും രണ്ടിലെയും സാഹിതീപ്രസ്ഥാനം പരസ്പരാനുയോജ്യവും അതു യൂറോപ്പിലെ പൂർവ്വതമമായ സാഹിത്യസമുച്ചയവും ആയിത്തീർന്നിരിക്കുന്നു.

4. ഇല്ലിരിയൻകുടുംബം: ഇതു പ്രഥമതഃ തെക്കനെന്നും വടക്കനെന്നും രണ്ടു ശാഖകളായി വിരിയുകയും രണ്ടിലും ഒട്ടുവളരെ ഭാഷകൾ ജനിക്കുകയും ചെയ്തിട്ടുണ്ട്. മോണ്ട്നീഗ്രോ,സേർവ്യാ,ബൻഗേറിയ എന്നീ പ്രദേശങ്ങളിലെ ആധുനികഭാഷകൾ ഈ കുടുംബസന്തതികളത്രെ.

5. ഇറ്റാലിക്ക് കുടുംബം: ഈ കുടുംബത്തിലെ മുഖ്യഭാഷ ലാറ്റിൻ ആകുന്നു. അതിന്റെ പരിണതിയിൽ മൂന്നു പ്രത്യേകഘട്ടങ്ങളാണുള്ളത്. പുരാതനലാറ്റിൻഭാഷാരൂപം ബി.സി.4-ാം ശതാബ്ഗദം മുതൽ ദുഷിച്ചുതുടങ്ങി. അനന്തരമുണ്ടായ ഭാഷയാണ് സാഹിത്യസമൃദ്ധമെന്നു പ്രസിദ്ധമായ ലാറ്റിൻ. അതു വീണ്ടും പരിണാമം പ്രാപിച്ച് "നെയോലാറ്റിൻ" എന്നു പറയപ്പെടുന്ന ജനഭാഷ ഉണ്ടായി. പിന്നീട് അതിൽനിന്ന് ഇറ്റാലിക്ക്, സ്പാനിഷ്, പൊർത്തുഗീസ്, ഫ്രഞ്ച് മുതലായ "റോമൻസ് " ഭാഷകൾ ഉത്ഭവിച്ചു. റോമൻസാമ്രാജ്യത്തിന് അധീനമായിരുന്ന പ്രസ്തുത ദേശങ്ങളിലെല്ലാം വിജിഗീഷുക്കൾ സ്വഭാഷ പ്രചരിപ്പിക്കാൻ ചെയ്ത യത്നങ്ങളാണ് ഇതിനു കാരണമായത്.

6. കെൽറ്റിക്ക് കുടുംബം: സ്കോട്ട് ലാൻഡ്,ഐർലാൻഡിലെ പശ്ചിമഭാഗങ്ങൾ, വെൽസ്, ആദിയായ പ്രദേശങ്ങളിലാണ് ഏതൽ ക്കുടുംബജാതമായ ജനതതിയും ഭാഷകളും പ്രചരിച്ചിട്ടുള്ളത്.

7. ട്യൂട്ടോണിക്ക് കുടുംബം: യൂറോപ്പിൽ പ്രവേശിച്ചവരായി നിർദ്ദിഷ്ടകുലസന്താനങ്ങൾ ഒന്നാകെ ഒരു കേന്ദ്രസ്ഥാനത്തു നിവസിച്ചശേഷം വിഭിന്നദശകങ്ങളിൽ ആറേഴു വിഭാഗങ്ങളായി പിരിഞ്ഞ് ആ ഭൂഖ

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/73&oldid=213977" എന്ന താളിൽനിന്ന് ശേഖരിച്ചത്