താൾ:BhashaSasthram.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

80


ഇനി ഈ വംശത്തിൽപ്പെട്ട ഓരോ കുടുംബത്തിന്റെയും ചരിത്രം തുലോം വിപുലവും അതതു കുടുംബത്തിൽ അവതരിച്ചിട്ടുള്ള ഭാഷകളുടെ എണ്ണം ക്രമാധികവും ആകയാൽ അവയെ സംബന്ധിച്ച് ലഘുവായ ഓരോ വിവരണം മാത്രം താഴെ ചേർക്കുന്നതിനെ നിവൃത്തിയുള്ളൂ.

2. അർമ്മേനിയൻ കുടുംബം: ഇത് ഇൻഡോയൂറോപ്യൻവംശത്തിലെ ഒരു സ്വതന്ത്ര ശാഖയാണ്.അനവധി ഇറാനിയൻപദങ്ങൾ ഈ കുടുംബത്തിൽ ഋണസിദ്ധങ്ങളായി ചേർന്നിട്ടുണ്ടെങ്കിലും രൂപം, ഉച്ചാരം എന്നിവ പൂർവ്വഭാഷയുടേതിൽനിന്നു വ്യത്യാസപ്പെട്ടിരിക്കുന്നു. ഈ കുടുംബം സാഹിത്യമാത്രമെന്നും ദേശീയമെന്നും രണ്ടായി പിരിഞ്ഞതിൽ രണ്ടാമത്തെ വകുപ്പ് വീണ്ടും നാല് അവാന്തരവിഭാഗങ്ങളായി വേർപെട്ടു വർദ്ധിച്ചിരിക്കുന്നു.

3. ഹെല്ലനിക്ക് കുടുംബം: ഗ്രീഷ്യൻഭാഷാസമൂഹമെല്ലാം ചേർന്നുള്ള ഈ കുടുംബം നാലു തുല്യതാവഴികളായി പിരിയുകയും ഓരോന്നിലും അനേകം ഉപഭാഷകൾ ഉത്ഭവിക്കയും ചെയ്തിട്ടുണ്ട്. ഉച്ചാരത്തിൽ ഒഴികെ മറ്റെല്ലാ കാര്യങ്ങളിലും അല്പമാത്രം വ്യത്യാസങ്ങളോടുകൂടിയ ഈ കുടുംബഭാഷകൾ പ്രാചീനചരിത്രദശയിൽ ഗ്രീസിൽ മാത്രമല്ല ഹെല്ലാസ്,സിസിലി,ക്രീറ്റ് മുതലായ ദ്വീപങ്ങളിലും മദ്ധ്യേഷ്യയുടെ പശ്ചിമഭാഗങ്ങൾ കരിങ്കടൽത്തീരങ്ങൾ എന്നീ പ്രദേശങ്ങളിലും വ്യാപിച്ചു. ഈ കുടുംബത്തിൽ കാണുന്ന ഏറ്റവും പുരാതനമായ രേഖ ബി.സി.9-ാം ശതാബ്ദത്തിലുണ്ടായ ഹോമറിന്റെ കവിതയാണ്. അത് എഴുതപ്പെട്ടത് ആറ്റിക്ക് ഭാഷയിലായിരുന്നു. കാലാതിപാതംകൊണ്ടും ദേശപ്പകർച്ചകൾകൊണ്ടും പല പരിണാമങ്ങൾ ബാധിച്ച് നവീനാവസ്ഥ പ്രാപിച്ചശേഷവും ഗ്രേക്കർ വിദ്യാഭ്യാസത്തിനും സാഹിത്യരചനയ്ക്കും ആ ഭാഷതന്നെയാണ് ഉപയോഗപ്പെടുത്തിയത്. തന്നിമിത്തം പുരാതനവും നൂതനവുമായ ആറ്റിക്ക് ഭാഷാരൂപങ്ങൾ ഉച്ചാരം, ആധ്മാന(Accent)വൃത്തി,പ്രക്രിയാകാര്യങ്ങൾ എന്നിവ

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/72&oldid=213973" എന്ന താളിൽനിന്ന് ശേഖരിച്ചത്