താൾ:BhashaSasthram.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

78

പ്രചരിച്ചുകൊണ്ടിരുന്ന കാലത്ത് കിഴക്കു ബാക് ട്രയയിൽ സൗരാഷ്ട്രന്മാർ സംസാരിച്ചു വന്നത് അവസ്റ്റ്യൻഭാഷയാണ്. പിന്നീട് ബി.സി ആറാം ശതാബ്ദത്തിൽ പ്രസ്തുത രണ്ടു ദേശനിവാസികളും സമ്മേളിച്ചുണ്ടായ 'മിഡിയൻ'വർഗ്ഗം ഉപയോഗിച്ചുവന്നതും ഈ ഭാഷതന്നെയാണെന്നാകുന്നു ചിലപണ്ഢിതന്മാരുടെ ഊഹം. അതീതമായ ഈ ചരിത്രാംശങ്ങളിനിന്ന് അവസ്റ്റ്യൻഭാഷ ഇൻഡ്യയിലെ വൈദികസംസ്കൃതത്തോളം തന്നെ പഴക്കമുള്ളതല്ലെന്നു സങ്കല്പിക്കാൻ വഴിയുള്ളതുകൊണ്ടാണ് ശാസ്ത്രജ്‍ഞന്മാർ പ്രാചീനസംസ്‍കൃതം പ്രഥമഗണനീയനായിക്കരുതുന്നത് . പുരാതനപേർഷ്യൻഭാഷ അവസ്റ്റയുടേതിൽനിന്നും ഭിന്നമാകുന്നു. സെമറ്റിക്ക് ഭാഷകളോട് അതിനുണ്ടായ സംസർഗ്ഗമാണ് ഈ വ്യത്യയത്തിനു കാരണം . ആകയാൽ ഇറാനിലെ ദേശഭാഷയുടെ സാക്ഷാത്തായ മൂലം ഇതോ അഥവാ അവസ്റ്റ്യൻഭാഷയോ ആയിരുന്നുവെന്നു വരുന്നതല്ല. ബി.സി. മൂന്നാം ശതാബ്ദത്തിനു മുൻപുതുടങ്ങി പത്തുനുറ്റാണ്ടുവരെ 'പാർത്തിയ'യിൽ പ്രചരിച്ചിരുന്ന ഭാഷയാണ് മദ്ധ്യകാലപേർഷ്യൻ അഥവാ പല്ഹവി. സെമറ്റിക്ക് ഭാഷകളുമായുണ്ടായ അതിസമ്പർക്കംനിമിത്തം ഇതിലെ ശബ്ദരൂപങ്ങളും വ്യാകരണവിധാനങ്ങളും പ്രായേണ അത്യധികം ഭേദപ്പെടാനിടയായി.തന്മൂലം ഇറാനിയൻശാഖയിൽ സംഭവിച്ചിട്ടുള്ള പ്രക്രിയാപരിണാമങ്ങൾക്ക് ഈ ഭാഷയുടെ സ്ഥിതി മുഖ്യോദാഹരണമാകുന്നു. പല്ഹവി വീണ്ടും പരിഷ്കൃതി പ്രാപിച്ചുണ്ടായതും ഇപ്പോഴത്തെ പേർഷ്യൻഭാഷയുടെ മൂലമായിത്തീർന്നിരിക്കുന്നതുമാണ് പാഴ്സിക്ക്. പാഴ്സിക്കിൽ കാണുന്ന സെമറ്റിക്ക് ശബ്ദാംശങ്ങൾ കുറഞ്ഞും അനവധി അറബിക്ക് പദങ്ങൾ സവിശേഷം ചേർന്നും പൂർവ്വരൂപത്തിൽനിന്നു ക്രമേണ വ്യത്യാസപ്പെട്ട് ഇദാനീന്തന പേർഷ്യൻഭാഷ ഉണ്ടായി. ഇതിൽ വിഭക്തികളും ക്രിയാപദങ്ങളും ചുരുക്കമായിരിക്കുന്നു. മേൽവിവരിച്ച രണ്ടു ശാഖകളിലും ഉൾപ്പട്ട ഭാഷകളുടെ ഒരു താവഴിപ്പട്ടികകൂടി താഴെ ചേർത്തിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/70&oldid=213998" എന്ന താളിൽനിന്ന് ശേഖരിച്ചത്