താൾ:BhashaSasthram.pdf/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

77

ഉത്തരേൻഡ്യയിൽ ഇപ്പോഴുള്ള മിക്ക ദേശഭാഷകളും മേൽപ്പറഞ്ഞ പ്രാകൃതങ്ങൾ വീണ്ടും പ്രാകൃതീഭവിച്ചുണ്ടായവയത്രെ.ഈ പിരിവ് എ.ഡി. 10-ാംശതാബ്ദംമുതൽ ആരംഭിച്ചു എന്നാണ് നിർണ്ണയിക്കപ്പെട്ടിരിക്കുന്നത്.കാലാതിപാതംകൊണ്ടു പഴയ പ്രാകൃതശബ്ദങ്ങൾക്കും തദുച്ചാരസമ്പ്രദായങ്ങൾക്കും നൈസർഗ്ഗികമായി മാറ്റം നേരിട്ടതും ദ്രാവിഡസംസർഗ്ഗം ഉപര്യുപരി വർദ്ധിച്ചതും ഒടുവിൽ അറബികൾക്ക്, പേർഷ്യൻ, മങ്കോളിയൻ ആദിയായ വിദേശീയഭാഷകളിൽനിന്ന് കലർച്ച സംഭവിച്ചതുമാണ് ഈ പരിണാമത്തിനുണ്ടായ കാരണങ്ങൾ. ഇറാനിയൻശാഖ; ഇറാൻ എന്നത് ഇപ്പോഴത്തെ പേർഷ്യയ്ക്കും പരിസരപ്രദേശങ്ങൾക്കുംകൂടി പണ്ടുണ്ടായിരുന്ന സംജ്ഞയാണ്. അതിനാൽ തദ്ദേശീയങ്ങളായ ആർയ്യഭാഷകളുടെ കൂട്ടത്തിന് ഇറാനിയൻശാഖ എന്നു പേർ സിദ്ധിച്ചു. ഈ താവഴിയിൽപ്പെട്ട പ്രധാനഭാഷകൾ അവസ്റ്റ്യൻ, പ്രാചീന പേർഷ്യൻ , പല്ഹവി, പാഴ്സി ഇദാനീന്ദപേർഷ്യൻ എന്നിവയാകുന്നു. ഏകകേന്ദ്രത്തിൽനിന്ന് ആർയ്യകുലത്തിൽ ഒരു ശാഖ ഇൻ‍‍‍ഡ്യയെ അഭിമുഖീകരിച്ച് തള്ളി പ്രവഹിച്ചശേഷം അവശിഷ്ഠസംഘത്തിൽ ഒരംശം മറ്റൊരു ദശയിൽ അവിടം വിട്ടു പുറപ്പെട്ട് പഴയ ബാക്ട്രിയൻപ്രദേശങ്ങളിൽ കൂടി കയറി. അവരേയാണ് സൗരാഷ്ട്രന്മാർ എന്നു പറയുന്നത്.ഈ വർഗ്ഗം നൂതനനിവാസഭൂവിൽ പ്രവേശിച്ചശേഷം ഉണ്ടായ അവരുടെ വേദഗാഥാശേഖരത്തിനു 'അവസ്റ്റ'എന്നു സംജ്ഞ കല്പിച്ചു. അവസ്റ്റയിൽ പ്രതിബിംബിച്ചുകാണുന്നതുകൊണ്ടു അവരുടെ അന്നത്തെ ഭാഷയ്ക്കു് 'അവസ്റ്റ്യൻ'എന്നും ബാക്ട്രയയിൽ പ്രചരിച്ചതുമനിമിത്തം പുരാതനബാക് ട്രിയൻഭാഷ എന്നും രണ്ടു പേരുകൾ ഉണ്ടായി. കാലാന്തരത്തിൽ അവസ്റ്റയ്ക്ക് 'സെൻഡ്' എന്ന നാമധേയത്തോട് ഒരു വ്യാഖ്യാനവും ഉദദ്ഭവിച്ചു. അതിൽ കാണുന്ന ഭാഷ അവസ്റ്റയിലേതിൽനിന്നു വ്യത്യസ്തമാണെങ്കുിലും പ്രദേശികത്വം പുരസ്കരിച്ചു ചിലർ ഈ രണ്ടു ഭാഷകളേയും ബാക്ട്രിയൻ എന്ന ഏക സംജ്ഞകൊണ്ട് ഒന്നാക്കി നിർദ്ദേശിച്ചിരിക്കുന്നു . പേർഷ്യയുടെ പശ്ചിമസീമകളിൽ പേർഷ്യൻഭാഷ

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/69&oldid=213987" എന്ന താളിൽനിന്ന് ശേഖരിച്ചത്