76
മായ പണിനിയിടെ ജീവിദശയെന്ന് ഊഹിക്കപ്പെട്ടിരിക്കുന്ന ബി.സി. അഞ്ചാംശതാബ്ദത്തിൽ അഥവാ അതോടു അടുത്ത കാലത്താണ്.ഇതു സാഹിത്യപോഷണാർത്ഥം അനുസ്യൂതമായി പ്രയത്നിച്ചുപോന്ന ഇൻഡ്യയിലെ പൗരാമികകവികളും പണ്ഡിതന്മാരും വൈദികഭാഷാവിധാനങ്ങളെ പ്രായേണ അതിലംഘിച്ചുകൊണ്ടിരുന്നതിനാൽ ഉണ്ടായ വിദ്വൽഭാഷയാണെന്നും ഭാരതഭൂവിൽ ഈ ഭാഷ ഒരുകാലാത്തും സാർവ്വ ജനീനമായ സംസാരഭാഷ ആയിരുന്നില്ലെന്നും ആകുന്നു ചരിത്രജ്ഞന്മാരിൽ പലരുടെയും സിദ്ധാന്തം.വൈദികഭാഷയിൽ കാണുന്ന ഗദ്യരീതിയും രഘുതരമായ വാക്യശയ്യകളും ബഹുലങ്ങളുായ ആഖ്യാതരൂപങ്ങും നശിച്ച് സംസ്കൃതം പദ്യസാഹിത്യബഹുലവും ദീർഘസമാസമയവും ആയിത്തീർന്നിരിക്കുന്നത് മേൽപ്പറഞ്ഞതിനു ദൃഷ്ടാന്തമത്രെ .കൂടാതെ ഈ മതം സ്ഥീകരിക്കുന്നതിനുള്ള പ്രബലതരമായ മറ്റൊരു ലക്ഷ്യം ഈ വംശത്തിലേ കനിഷ്ഠസോദരിമാരായ ഗ്രീക്ക്,ലാറ്റിൻ,ഗോത്തിക്ക് എന്നീ ഭാഷകളുടെ ചരിത്രം അജ്ഞാതമായിരുന്ന കാലത്തുപോലും സംസ്കൃതഭാഷാസ്ഥിതി വിദിതമായിരിക്കുകയും അതിനും കനിഷ്ഠഭാഷകൾക്കും തമ്മിൽ ശബ്ദപരമായ സാദൃശ്യവും ബഹുലമായി കാണപ്പെടുകയും ചെയ്തിട്ടും സംസ്കൃതത്തിൽ പദങ്ങളെ രൂപവൽക്കരിക്കുന്നതിനുള്ള 'തദ്ധിതാ'ദി പ്രത്യയങ്ങളുടെ എണ്ണവും തരവും പ്രസ്തുതഭാഷകളുടേതിൽ നിന്നു ഭേദിച്ചുനിൽക്കുന്നു എന്നുള്ളതാണ്. കാളിദാസാദിമഹാകവികളുടെ നാടകങ്ങളിലും മറ്റും അവശേഷിച്ചു കാണുന്ന പഴയ പ്രാകൃതഭാഷകളുടെ ഉദ്ഭവം ബി.സി.മൂന്നാംശതാബ്ദത്തിനു മുൻപാണെന്ന് അശോകശാസനങ്ങളിൽനിന്നു വ്യക്തമാക്കിയിട്ടുണ്ട്.ഇവയ്ക്കും മൂലം വൈദികഭാഷതന്നെ.പ്രചാരസീമകളെ ആസ്പദമാക്കി ഈ ഭാഷകൾക്കു കിഴക്കൻ,പടിഞ്ഞാറൻ ,വടക്കുപടിഞ്ഞാറൻ എന്നു മൂന്നു പൊതുവിഭാഗം കല്പിക്കപ്പെട്ടിരിക്കുന്നു.എല്ലാ വിഭാഗത്തിലുംകൂടി പല പ്രാകൃതഭാഷകൾ കാണുന്നതിൽ 'പാലി'യാണ് അധികം പ്രാധാന്യം അർഹിച്ചിട്ടുള്ളത്.അതിനു കാരണം ഹിന്ദുക്കൾ സംസൃതമെന്നപോലെ ബൗദ്ധന്മാർ ഈ ഭാഷ ബഹുധാ സമാദരിച്ചുപോന്നതാകുന്നു.