താൾ:BhashaSasthram.pdf/67

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

75

വീണ്ടും ഇൻഡ്യൻശാഖ എന്നും ഇറാനിയൻ ശാഖ എന്നും രണ്ടായി പരിഗണിക്കപ്പെട്ടിരിക്കുന്നു.

ഇൻഡ്യൻശാഖ: ഋഗ്വേദാദിഗ്രന്ഥങ്ങളിൽ കാണുന്ന വൈദികഭാഷയാണ് ഇക്കൂട്ടത്തിൽ ഏറ്റം പുരാതനമായിട്ടുള്ളത്.ഇൻഡോയൂറോപ്യൻവംശത്തിൽ മറ്റു പുരാതനഭാഷകൾക്കു തമ്മിൽ ഇല്ലാത്തവണ്ണം പേർഷ്യയുടെ കിഴക്കുഭാഗത്തോടു് അടുത്തു് കുടിപാർത്തിരുന്ന സൗരാഷ്ട്ര(പാഴ്‍സി)ന്മാരുടെ സംസാരഭാഷയും അവരുടെ വേദഗ്രന്ഥത്തിൽ ഉപയോഗിച്ചുകാണുന്നതുമായ പഴയ ബാക്ടീട്രിയൻ(അവസ്റ്റ്യൻ)ഭാഷയ്ക്കും ഇന്ത്യയിലെ വൈദികഭാഷയ്ക്കും തമ്മിൽ ശബ്ദത്തിലും വ്യാകരണകാര്യങ്ങളിലും വലുതായ സാദൃശ്യമുണ്ട്.കൂടാതെ ഈ രണ്ടു ദേശവാസികളുടെയും വേദഗ്രന്ഥങ്ങളിൽ പ്രസ്താവിച്ചുകാണുന്ന ഗാഥകളും മന്ത്രങ്ങളും ഏറെക്കുറെ സമാനങ്ങളുമാണ്.അവരുടെ മതവിശ്വാസം പരിഷ്കാരസ്ഥിതി എന്നിവയും അധികം ഭിന്നങ്ങളായിരുന്നില്ല.ഏതന്മൂലം മൂലസ്ഥാനംവിട്ടു പുറപ്പെട്ട സൗരാഷ്ട്രന്മാരുടെയും ഭാരതഖണ്ഡത്തിലെ വേദപ്രണേതാക്കളുടേയും പൂർവന്മാർ കുറേക്കാലം ഏകവർഗ്ഗമായി ഒരേദിക്കിൽ നിവസിച്ചിരുന്നുവെന്നു സിദ്ധമാണ്.പിന്നീട് അവിടംവിട്ട് ഇന്ത്യയിലേക്ക് നീങ്ങിത്തുടങ്ങിയ ശാഖക്കാരുടെ ഇടയിൽ ഉണ്ടായ സംസാരഭാഷയുടെ സ്വരൂപമാണ് നാം ഋഗ്വേദാദികൃതികളിൽ ദർശിക്കുന്നത്.ബി.സി.പതിനഞ്ചാം ശതാബ്ദത്തിനു മുൻപുതന്നെ ഇതിൽ സാഹിത്യം ഉല്പന്നമായി കാണുന്നതിനാൽ ഇൻ‍ഡോയൂറോപ്യൻ വംശജാതന്മാരുടെ ആദിമഭാഷാസ്വഭാവം ഒട്ടൊക്കെ എങ്കിലും മനസ്സിലാക്കുന്നതിന് ഈ ഭാഷയിലുള്ളതുപോലെ അത്ര പ്രാചീനമായ ലക്ഷ്യങ്ങൾ മറ്റൊന്നിലും ഇല്ലെന്നു നിർണ്ണയിക്കപ്പെട്ടിരിക്കുന്നു. അതിപുരാതനമായ ശബ്ദസമുച്ചയം,വിവിധക്രിയാരൂപങ്ങൾ,അനന്യസുലഭമായ ഉച്ചാരവിശേഷം എന്നിവയാൽ ഈ ഭാഷ പ്രത്യേകം ഗണ്യവുമാണ്.തന്നിമിത്തം ഭാഷാശാസ്ത്രവിശാരദന്മാർ ഏതദ്വംശ്യഭാഷകളിൽ ഇതിനു ജ്യേഷ്ഠസോദരീസ്ഥാനം സങ്കല്പിച്ചിരിക്കുന്നു.

   ലൗകികസംസ്കൃതഭാഷയുടെ ആരംഭം,വൈയാകരണരത്ന
"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/67&oldid=213993" എന്ന താളിൽനിന്ന് ശേഖരിച്ചത്