താൾ:BhashaSasthram.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

73

മുകളിൽ കാണുന്ന * ഈ അടയാളങ്ങൾ മൃതഭാഷകളെ നിർദ്ദേശിക്കുന്നു. സെമറ്റിക്ക് ശബ്ദങ്ങൾ എല്ലാം തന്നെ വ്യ‍‍ഞ്ജനത്രയത്തോടു കൂടിയവയാണ്. അവയുടെ ഇടയ്ക്ക് യഥാക്രമം സ്വരങ്ങൾക്കു പരിവർത്തനം ചെയ്ത് ഭിന്നാർത്ഥസമന്വിതങ്ങളായ നുതനപദങ്ങൾ ധാരാളം അവതരിപ്പിക്കയുംവാക്യത്തിൽ ആകാംക്ഷ പ്രകാശിപ്പിക്കയും ചെയ്യുന്നു. ഇതിനാലാണ് സെമറ്റിക്ക് ശബ്ദങ്ങൾ ദൃഢമായ ആഭ്യന്തരപരിണാമത്തോടുകൂടിയവയാണെന്നു മുൻപു പ്രസ്താവിച്ചത്. ധാതുക്കളിൽ പുരുഷപ്രത്യയങ്ങൾക്കു പകരം സർവ്വനാമങ്ങൾ ഉപയോഗിക്കുന്നു.അവയുടെ സ്ഥാനം സന്ദർഭാനുസാരം ധാതുവിനു മുൻപും പിൻപും മാറിമറിഞ്ഞു വരും. ഷഷ്ഠ്യന്തരൂപത്തിൽ ഏതെങ്കിലും സർവ്വനാമം നാമത്തോടും ദ്വിതീയാരുപത്തിൽ അതു ക്രിയയോടും പ്രത്യയത്വേന നിബന്ധിച്ചാണു വാക്യം രചിക്കുക പതിവ്. സംസ്കൃതാദിഭാഷകളിൽ ഷഷ്ഠിതൽപുരുഷന്റെ ഉത്തരപദമായി നില്ക്കുന്ന ശബ്ദം സെമറ്റിക്ക് ഭാഷകളിലായാൽ പൂർവ്വപദമായേ ഇരിക്കൂ. പഴയ ആര്യഭാഷകളിലുള്ളതു ചില പ്രാചീനസെമറ്റിക്ക് ഭാഷകളിലും വചനത്രയം നടപ്പുണ്ട്. വിഭക്തികൾക്കു പകരം ഈ വംശത്തിലുള്ള എല്ലാ ഭാഷകളിലും ഇംഗ്ലീഷിലെ മട്ടനുസരിച്ച് ഗതികളാണ് അധികം പ്രയോഗിക്കുന്നത്. നവീനഹീബ്രുവിൽ ഇതു വിശേഷിച്ചും പ്രബലമായിരിക്കുന്നു.ഈ അവസ്ഥ നിർദ്ദിഷ്ട ഗോത്രം അപഗ്രഥിത(Analytic)പദത്തിൽ പ്രവേശിക്കാൻ തുടങ്ങിയതിന്റെ പ്രാരംഭലക്ഷ്യമത്രെ.

                          ഹെമറ്റിക്ക് വംശം

ഈ ഗോത്രം ബെർബർ,ഈജിപ്ഷ്യൻ,എത്യോപ്യൻ എന്നു മുന്നു മുഖ്യകുടുംബങ്ങളായി പിരിഞ്ഞിരിക്കുന്നു. ദ്വിതീയകുടുംബത്തിൽ പുരാതന ഈജിപ്റ്റുഭാഷ,കോപ്റ്റിക്ക് എന്നീ രണ്ടെണ്ണം ഗണ്യമാണ്.ഇവയിൽ ആദ്യത്തേതു സെമറ്റിക്കിലെ സ്വരപരിവർത്തനസമ്പ്രദായം തീരെ ഇല്ലാത്തതും ഏകാക്ഷരമാത്രമായ ധാതുപ്രകൃതികളോടും വചനത്രയത്തോടും കൂടിയതുമാകുന്നു.ഇതിലാണ് പ്രാചീനലേഖനവിദ്യ ഈ

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/65&oldid=213989" എന്ന താളിൽനിന്ന് ശേഖരിച്ചത്