താൾ:BhashaSasthram.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കളിലും സർവ്വനാമാംശങ്ങൾ ധാതുപ്രകൃതികൾക്ക് ഏറെക്കുറെ സംസ്കാരകരണങ്ങളായിത്തീരുന്നുണ്ടു്. അതുകൊണ്ടുമാത്രമാണു് ഈ ഭാഷകളെ ഏകശേഖരമാക്കി ഈ വകുപ്പിൽ സംക്ഷപിച്ചതു്.

സംയുക്താകാംക്ഷികം

    അമേരിക്കയിൽ  400-ൽ പരം ഭാഷകൾ ഈ തരത്തിൽ ഉണ്ടെന്നു ടക്കർ പറയുന്നു. അവ ഉദ്ദേശം മുപ്പതുകുടുംബങ്ങളിൽ സംഗ്രഹിക്കപ്പെടാം. നാം വാക്യത്തിൽ ആകാംക്ഷാനുസാരം പദങ്ങൾ ക്രമപ്പെടുത്തി നിരത്തുന്നതിനു പകരം ഈ ഭാഷകളിൽ ധാതുക്കൾ പല അംശങ്ങൾ ചേർന്നു നീണ്ടു വാക്യമായിത്തീരുന്നു. കർത്താ, കർമ്മം, കരണം മുതലായ പരിനിഷ്ഠകളും ഏകീഭവിച്ച ക്രിയാരൂപം മേൽക്കുമേൽ ദീർഘിക്കുന്നതുകൊണടാണ് ഈ സമ്പ്രദായം സാധിക്കുന്നത്. ഇത് ഇപ്രകാരമാണെങ്കിലും പ്രകൃതഭാഷകളിൽ ആശയങ്ങൾ വിവേചിക്കുന്നതു സുകരമാകുന്നു. 
    സംശ്ലിഷ്ടകക്ഷ്യയുടെ സ്വഭാവത്തെക്കുറിച്ചു മാക്സ്മുള്ളർ ഉപന്യസിക്കുന്നതു് രണ്ടു ശബ്ദമൂലകങ്ങൾ തമ്മിൽ ചേർന്നു പദം ഉണ്ടാകുമ്പോൾ ഒന്നിന്റെ സ്വതന്ത്രാർത്ഥം ഈ ദശയിൽ കേവലം ശുന്യമായിപ്പോകുന്നു എന്നാണ്.
"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/60&oldid=213777" എന്ന താളിൽനിന്ന് ശേഖരിച്ചത്