താൾ:BhashaSasthram.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൊണ്ടും ചിലടത്തെല്ലാം പ്രസ്തുത വിശേഷങ്ങൾക്കു വികല്പം കാണുമെന്നുള്ളതും ഓർക്കേണ്ടതാകുന്നു.

പ്രത്യയാദ്യന്ത്യകം:

                ഈ വിഭാഗത്തിൽ ചേരുന്നതായി പരിഗണിക്കപ്പെട്ട മലയോപോളിനേഷൻവംശം മൂന്നു ശാഖകളായി പിരിയുകയും ഓരോന്നിലും പല ഭാഷകൾ ഉദ്ഭവിക്കുകയും ചെയ്തിട്ടുണ്ട്.ശബ്ദം,ഉച്ചാരം എന്നിവയെ സംബന്ധിച്ചിടത്തോളം ഈ മൂന്നു ശാഖയും അന്യോന്യഭിന്നനാണെന്നു മാത്രമല്ല ഭിന്ന കക്ഷ്യകളിൽ എത്തിയിട്ടുള്ളവയുമാണ്. ഈ സ്ഥിതിക്ക് ഇവ ഒന്നാകെ  സംശ്ലിഷ്ടകക്ഷ്യയിൽ പരിഗണിക്കപ്പെടേണ്ടതല്ലെങ്കിലും പുർവ്വികമായ വംശബന്ധം പുരസ്കരിച്ചു ഇങ്ങനെ ചെയ്തതാകുന്നു.
                  പ്രസ്തുത മൂന്നു ശാഖയിലും ശബ്ദങ്ങൾ ഏകാക്ഷരമാത്രങ്ങളും നാമം, കൃതി,ഭേദകം എന്നീ ഉപാധികളിൽ രൂപഭേദംകൂടാതെ പ്രയോഗിക്കത്തക്കവയുമാണ്.മാത്രമല്ല,ശബ്ദങ്ങൾക്ക്'അഭ്യാസം’(ദിഗുണീകരണം) ചെയ്യുന്നതും സർവ്വസാധരണമാകുന്നു.

സാർവ്വനാമികം:

               മലയാപെനിൻസുലായ്ക്ക് അടുത്തുകിടക്കുന്ന ദ്വീപങ്ങൾ,ആസ്ത്രേലിയ ,ജപ്പാൻ ,കൊറിയ ,കൊക്കേഷ്യ എന്നീ ഭൂഭാഗങ്ങളിൽ പ്രചരിക്കുന്നവയും ബെസക്യൂഭാഷകളും ഇത്തരത്തിൽ ചേരുന്നു. ഇവയ്ക്കും പരസ്പര ഭിന്നങ്ങളായ ചില വൈലക്ഷണങ്ങൾ ഇല്ലെന്നില്ല.
               ആദ്യം പറഞ്ഞ  ദ്വീപദേശങ്ങളിലെ ഭാഷകളിൽ വിഭക്തികൾക്കു പകരം ഗതികളും ക്രിയകൾക്കു പുരുഷപ്രത്യയങ്ങളും ശബ്ദാൽപൂർവ്വം പ്രയോഗിക്കുന്നു. ജപ്പാനീസിൽ 'അഭ്യാസ’വും ബഹ്വൈകവചനങ്ങൾ ഒന്നിച്ചുകൂട്ടി പ്രയോഗിക്കുന്ന നടപ്പും ഉണ്ട്. ബെസക്യൂശാഖയിൽ കാണുന്നതുപോലെ ധാതുപ്രകൃതികളോട് അനേകം പ്രത്യയങ്ങൾ മെടഞ്ഞുചേർത്തു പദം നിർമിക്കുകയും  ക്രിയയിൽ ആഖ്യയും കർമ്മങ്ങളും സംഗ്രഹിച്ചു ചേർക്കുകയും ചെയ്യുന്നു.എന്നാൽ ഈ എല്ലാ ഭാഷ
"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/59&oldid=213829" എന്ന താളിൽനിന്ന് ശേഖരിച്ചത്