താൾ:BhashaSasthram.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്രത്യയാന്ത്യകം:

               യൂറൽഅൾട്ടായിക്ക്, തുറേനിയൻ എന്നീ ഗോത്രങ്ങൾ ഈ എനത്തിൽ ഉൾപ്പെടുന്നു. ഇവയിൽ

ആദ്യവംശജാതങ്ങളായ ഭാഷകളിൽ പരിണാമരഹിതങ്ങളായ ധാതുപ്രകൃതിയോടു പ്രത്യയങ്ങൾ സമ്മേളിക്കയും പൂർവ്വാംശത്തിലുള്ള സ്വരങ്ങളും യഥാക്രമം ആ രൂപം പ്രാപിക്കയും ചെയ്യുന്നു.കൂടാതെ നാമപദങ്ങളിൽ ഷഷ്ട്യന്തസർവ്വനാമങ്ങൾ പ്രത്യയത്വേന സംഘടിക്കുന്നതും സാധാരണമാണ്.ഈ വംശത്തിന്റെ പിരിവുകളായ മഗയർ,ഫിനിക്ക് എന്നീ കുടുംബങ്ങളിൽ വിശിഷ്ടസാഹിത്യസമുച്ചയങ്ങളും ഉണ്ടായിട്ടുണ്ട്.

         തുറേനിയൻ ഗോത്രഭാഷകൾക്കുള്ള  വിശേഷങ്ങൾ താഴെ പ്രസ്താവിക്കുന്നവയാണ്.അവയിൽ പ്രകൃതി

പ്രത്യയങ്ങൾ അന്യഭാഷാവസ്ഥകളെ അതിശയിച്ച് നിഷ്പ്രയാസം മിഥഃഗ്രഥിക്കയും വേർതിരിക്കയും ചെയ്യാം. പദങ്ങളുടെ ആകൃതി പല ഖണ്ഡങ്ങൾ സംയോജിച്ചുണ്ടായതുപോലെ തോന്നും. പ്രക്രിയാദികാര്യങ്ങളാൽ ധാതുപ്രകൃതികളുടെ രൂപത്തിനു മാറ്റം വരുന്നതല്ല. ഏകധാതുവിൽനിന്നു സ്വരവിപര്യാസനയംകൊണ്ട് നവനവങ്ങളായി അനേകം കൃദാചികൾ സൃഷ്ടിക്കാൻ കഴിയും.ധാതുപസ്ഥിതമായ സ്വരത്തിന്റെ ഹ്രസ്വ ദീർഘഭേദം പ്രമാണിച്ച് പ്രത്യയസ്ഥമായ സ്വരത്തിനും ആ മാറ്റം ഉണ്ടാകുന്നതാണ്. എല്ലാ ജാതിപ്രത്യയങ്ങളും ധാതുപ്രകൃതികൾക്കു പിൻപു ചേരുന്നു. സർവ്വനാമാംശങ്ങൾ കൃദ്രൂപത്തോടു ചേർത്ത് അവയുടെ പരിനിഷ്ഠയും,ഗതികൾ നാമത്തിൽ നിബന്ധിച്ചു വിഭക്ത്യർത്ഥസ്ഫുരണവും സാധിക്കാവുന്നതും അല്ലാത്തതുമായി രണ്ടു സമ്പ്രദായം നടപ്പുണ്ട്.ഏത് പ്രത്യയം ശബ്ദത്തിൽനിന്നു വേർപ്പെടുത്തിയാലും അത് വിഭക്താവസ്ഥയിലും കേവലം നിരർത്ഥകമായി തീരുന്നില്ല.വചനം,വിഭക്തി എന്നിവയെ നിർദ്ദേശിക്കാൻ പ്രത്യയങ്ങൾ വെവ്വേറെ ഉണ്ട്.എന്നാൽ അന്യവംശങ്ങളെ അതിശയിച്ച് ഈ ഗോത്രത്തിനുള്ള കൂടുതൽ പഴക്കംകൊണ്ടും ഏതദ്വംശ്യ ഭാഷകൾക്ക് ഉപര്യുപരി ഉണ്ടായിട്ടുള്ള ജന്മാന്തരങ്ങൾ

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/58&oldid=213830" എന്ന താളിൽനിന്ന് ശേഖരിച്ചത്