ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഒന്നാം അദ്ധ്യായം
പ്രാകൃതകക്ഷ്യാർഹങ്ങളായ ഭാഷകളും അവയുടെ വിശേഷധർമ്മങ്ങളും
ചൈനീസ്,ആസാമീസ്,ബർമ്മീസ്,സയാമീസ്,റ്റിബറ്റ്യൻ എന്നീ ഭാഷകൾ ഈ കക്ഷ്യയിൽ എത്തിയിരിക്കുന്നു.ശബ്ദഭേദം ഒഴിവാക്കി നോക്കുന്നപക്ഷം ചൈനീസിന്റെ താഴെ നിർദ്ദേശിച്ചിട്ടുള്ള സർവ്വധർമ്മങ്ങളും മേല്പറഞ്ഞ ഭാഷകൾക്കും പറ്റുന്നതാണ്. ആദ്യകാലത്തു ചൈനീസിൽ ഉദ്ദേശ്യം 40,000 പദങ്ങൾ ഉണ്ടായിരുന്നത് ഉച്ചാരസാദൃശ്യംമൂലം ചുരുങ്ങി ഒന്നുമറ്റൊന്നിൽ ലയിച്ചും തദ്വാരാ അവശിഷ്ടപദങ്ങൾക്കു മേൽക്കുമേൽ അർത്ഥബാഹുല്യം ഏർപ്പെടും ഒടുവിൽ 500 ശബ്ദങ്ങൾ മാത്രമായി കലാശിച്ചു.ഉച്ചാരവൈചിത്ര്യങ്ങൾക്കു ചീനരുടെ ഇടയിൽ പണ്ടുണ്ടായിരുന്ന അനന്യസാധാരണമായ പ്രാബല്യമാണ് ഇതിനു കാരണം.ഉദാത്താദിപോലെ എട്ടുവിധം ആധ്മാന[ancient]വിശേഷം ആ ഭാഷയിൽ അദ്യാപി സ്ഥിരപ്പെട്ടുകാണുന്നു. ചൈനീസിൽ ശബ്ദങ്ങൾ ഏകാക്ഷരമാത്രങ്ങളും വാക്യത്തിൽ ആകാംഷാസിദ്ധിക്കു ഘടകപദങ്ങളുടെ സ്ഥാനം പ്രമാണഭൂതവും വ്യാകരണകാര്യങ്ങൾ സർവ്വത്ര ശിഥിലവും ആകുന്നു.ഇംഗ്ലീഷിൽ എന്നതുപോലെ വിഭക്ത്യർത്ഥം പ്രകാശിപ്പിക്കുന്നതിന് ഈ ഭാഷയിലും 'ഗതി'കൾ ഉണ്ടെങ്കിലും അവ തനിയേ നിൽക്കുന്നപക്ഷം നിരർത്ഥകങ്ങളാകാതെ ഇതിൽ ക്രിയാവാചികളായിരിക്കുമെന്നുള്ളതു വിശേഷമാണ്. ഇംഗ്ലീഷ്,ഫ്രഞ്ച് മുതലായ ഭാഷകളുടെ ഇപ്പോഴത്തെ അവസ്ഥയിലൂടെ കടന്നാണു് ചൈനീസ് ഈ നില പ്രാപിച്ചതു്. ബി.സി 6-ാം ശതാബ്ദം തുടങ്ങി ഈ ഭാഷ മേൽപ്രകാരം പരിണാമബാധിതമായി തീർന്നുവെന്നു് സങ്കല്പിക്കപ്പെട്ടിരിക്കുന്നു. ഏകദേശം അതേക്കാൾ9 നൂറ്റാണ്ടു മുമ്പുതന്നെ