താൾ:BhashaSasthram.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

60 കളുടെ സഹജസാധാരണങ്ങളായ ഉച്ചാരപരിണതികളിൽപെട്ടു വികൃതരൂപങ്ങളായതിനുശേഷവും അവയിൽ അല്പമാത്രമായിട്ടെങ്കിലും അവശേഷിച്ചുകാണുന്ന പരസ്പരസാദൃശ്യത്തെയാണ് ഗണ്യമായി കരുതേണ്ടതു്.ഇങ്ങനെ ചെയ്യുന്നതിനാൽ അർത്ഥഭേദത്തോടുകൂടിയ ഇതരഭാഷാപദങ്ങളുടെ രൂപസാമ്യം ആശ്രയിച്ച് ഒന്നു മറ്റൊന്നിൽനിന്നു് ഉണ്ടായെന്നുള്ള തെറ്റിദ്ധാരണയ്ക്കും പരിഹാരമുണ്ടാക്കാൻകഴിയും. കിഞ്ച,ധാതുപ്രകൃതികളുടെ ചരിത്രം, തത്തൽഭാഷകളുടെ ഉച്ചാരപരിണാമങ്ങൾ എന്നിവയെ പുരസ്ക്കരിച്ചായിരിക്കണം ഭിന്നഭാഷാപദങ്ങളുടെ സാജാത്യം നിർണയിക്കേണ്ടതെന്നുള്ളതാണ് മേൽ പ്രസ്താവിച്ചതിന്റെ സംക്ഷേപം.

        ഇപ്രകാരമൊക്കെ ആയാലും വംശവിവേചനം ചെയ്യാൻ സാധിക്കാത്തവയായി പല ഭാഷകളും കണ്ടുവെന്നുവരാം. അതിനു കാരണം നിർദ്ദിഷ്ടപ്രമാണങ്ങളുടെ അവ്യാപ്തിദോഷമല്ല; പ്രത്യുത ആ ഭാഷകളെക്കുറിച്ചുള്ള പരിജ്ഞാനക്കുറവാകുന്നു. പ്രധാന ഭാഷാവംശങ്ങൾ: [1] ബെന്റു [2] യൂറൽ അൾട്ടായിക്ക് [3] തുറേനിയൻ [4] മലയോപോളിനേഷൻ [5] സെമറ്റിക്ക് 

[6] (ആര്യ) ഇൻഡോ-യൂറോപ്യൻ എന്നിവയാണു്. ഇത് ഇപ്രകാരമല്ലാതെ മറ്റു ചില സംജ്ഞകളോടുകൂടിയും സമ്പ്രദായഭേദം അനുസരിച്ചും പലമട്ടിൽ വിഭജിച്ചിട്ടുള്ളവരുമുണ്ട്.അവർ നിർദ്ദിഷ്ടവംശങ്ങളിൽ ചിലത് അന്യവംശങ്ങളിൽ ചേർത്തു സംഗ്രഹിക്കുകയും ചില കുടുംബങ്ങൾ ഗോത്രങ്ങളായി പരിഗണിക്കുകയും ചെയ്തിരിക്കുന്നു.

      പ്രസ്തുത ഒാരോ വംശത്തിലും ഉൾപ്പെട്ട വിവിധഭാഷകൾ സംസാരിക്കുന്ന ജനസമുദായങ്ങൾ എല്ലാം തന്നെ ഭിന്നജാതീയരാണെന്നുവന്നാലും ആ ഭാഷകളെല്ലാം ഏകമൂലജാതങ്ങളാണെന്നു മേൽപ്രകാരമുള്ള പരിശോധനകളാൽ തെളിയുന്നതാണു്.ജനങ്ങളാവട്ടെ കാലാതിപാദംകൊണ്ടും ലൗകികങ്ങളായ നാനാവിധ പ്രേരണങ്ങളാലും ഒരു ഭാഷ ഉപേക്ഷിച്ച് മറ്റൊരു ഭാഷസംസാരിക്കുന്നവരായി തീർന്നുവെന്നു വരാം.
           ഇതഃപര്യന്തം ഭാഷാശാസ്ത്രസിദ്ധാന്തങ്ങൾ ഒന്നാകെ ഉപപാദിച്ചു. ഇനി അവയെ ഒന്നൊന്നായി വിവരിക്കുന്നു.
     
                              ഒന്നാംഭാഗം സമാപ്തം
"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/53&oldid=213936" എന്ന താളിൽനിന്ന് ശേഖരിച്ചത്