ണ്ടാണല്ലോ.ഇതിലും സഗോത്രഭാഷകൾക്കു തമ്മിൽ ബന്ധമുണ്ട്. പരകീയപദങ്ങൾ വാക്യങ്ങളിൽ സംക്രമിക്കുന്നതുകൊണ്ട് ഈ സാജാത്യം നശിക്കുന്നതല്ല.എന്നല്ല ആ വക ശബ്ദങ്ങൾ ധാരാളം കടം വാങ്ങി പ്രയോഗിക്കേണ്ട ആവശ്യം നേരിട്ടാലും ഒരു ജീവൽഭാഷയ്ക്കു പ്രക്രിയകളും അപ്രകാരം "ഇരവൽ”വാങ്ങേണ്ടിവരികയില്ല. പ്രത്യുത, വല്ല ബാഹ്യകാരണങ്ങളാലും ഒരു ഭാഷയിൽ അന്യവംശ്യഭാഷകളിൽ ഒന്നിന്റെ വ്യാകരണമര്യാദകൾ കൈകയറി നില്ക്കുന്നതായി കണ്ടെത്തുന്നപക്ഷം അത് ആ ഭാഷയുടെ അപ്രധാനാംശങ്ങൾക്കു മാത്രമേ ബാധകമായിരിക്കുകയുള്ളു. വിശിഷ്യ, ആ അംശങ്ങൾ സാമാന്യവ്യവഹാരത്തിൽ ശൂന്യവും ശാസ്ത്രസാഹിത്യങ്ങളിൽ മാത്രം ഗ്രന്ഥകാരന്മാരുടെ അനുകരണാസക്തിയും വളച്ചുകെട്ടുകളും കൊണ്ടു കൃത്രിമമായി ഏർപ്പെട്ടിട്ടുള്ളവയും ആയിരിക്കും.തന്നിമിത്തം മൗലികങ്ങളായ പദങ്ങളുടെയും പ്രക്രിയാവിധാനങ്ങളുടെയും സാജാത്യചർച്ചകൊണ്ട് ഏതു ഭാഷയ്ക്കും പ്രമാദരഹിതമായി ഗോത്രവിവേചനം ചെയ്യാൻ കഴിയുന്നതാണ്.
ഇനി ശബ്ദസാദൃശ്യശോധനയിൽ തന്നെ പ്രത്യേകം മനസ്സിരുത്തേണ്ട ചില സംഗതികൾ കൂടി പ്രസ്താവിക്കേണ്ടതുണ്ട്.ഏകവംശത്തിൽ ഉൾപ്പെട്ട പല ഭാഷകളിലേ ശബ്ദങ്ങൾക്കു ദുർല്ലഭമായിട്ടെങ്കിലും രൂപം,ഉച്ചാരം,എന്നിവയിൽ സാജാത്യം കാണുമ്പോൾ ആ ശബ്ദങ്ങളുടെ മൂലം തിരയേണ്ടത് അവയിലല്ല.എല്ലാ ഭാഷകൾക്കും സ്വസ്വമായ ഉച്ചാരപരിണാമങ്ങൾ സംഭവിച്ചിട്ടുള്ളതിനാൽപല പരിണതരൂപങ്ങളുടെയും സാദൃശ്യം അവയിൽ യദൃച്ഛയാ തിരോഭൂതമായിരിക്കാൻ ഇടയുണ്ട്.ആകയാൽ താദൃശാംശങ്ങൾ ഒരു മൂലഭാഷയിൽ നിന്നുണ്ടായതായി ഗണിക്കണം.പ്രത്യുത,ശബ്ദരൂപങ്ങൾ സഗോത്രഭാഷകളിൽ സമാനങ്ങളായി കണ്ടാൽ അതുകൊണ്ടവ കാലാന്തരത്തിൽ പരസ്പരം കൈമാറ്റം ചെയ്യപ്പെട്ടവയെന്നല്ലാതെ
ഒരു മൂലഭാഷയിൽനിന്ന് ഒന്നുപോലെ പകർന്നു പ്രചരിച്ചവയാണെന്നുതെളിയുന്നില്ല.തന്മൂലം മൂലഭാഷാസ്ഥാപനാർത്ഥം അഥവാ വംശകല്പനാർത്ഥം സജാതീയഭാഷകളുടെ ധാതുപ്രകൃതികൾ തോലനം ചെയ്യുമ്പോൾ ആ അംശങ്ങൾക്കു തമ്മിലുള്ള അതിസാമ്യത്തെക്കാൾ അതതു ഭാഷ