താൾ:BhashaSasthram.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്കയോ ചെയ്തിട്ടുള്ള ഭാഷകളുടെ വംശം നിർണ്ണയിക്കേണ്ട കാര്യത്തിൽ സംശയങ്ങൾക്ക് ഇടയുണ്ട്.ആകയാൽ അതിനുള്ള സമാധാനങ്ങളും ശബ്ദസാമ്യം പുരസ്കരിച്ച് ഭാഷാവംശ വിവേചനം ചെയ്യാനുള്ള പ്രമാദരഹിതമായ മാർഗ്ഗങ്ങളും താഴെ നിർദേശിക്കുന്നു.

              ഓരോ ജനസമുദായത്തിന്റെയും ശാസ്ത്രസാഹിത്യ സമുച്ചയങ്ങളിൽ പ്രയോഗിച്ചുകാണുന്ന ഭാഷകൾ അവർ സംസാരിക്കുന്ന ഭാഷകളുടെ യഥാർത്ഥപ്രതിബിംബങ്ങൾ ആയിരിക്കുകയില്ല അതുപോലെതന്നെ നിഖണ്ഡുക്കളിൽ സഞ്ചയിക്കപ്പെട്ടിട്ടുള്ള സർവ്വശബ്ദങ്ങൾക്കും സമപ്രാധാന്യവും തുല്യപ്രചാരവും സിദ്ധിച്ചിട്ടുളള ഭാഷകളും യഥാർത്ഥഭാഷകളല്ല.കൂടാതെ ഒരു പ്രത്യേകസ്ഥലത്തു പ്രത്യേകം ചില ജനപരമ്പരയിൽ മാത്രം ന‍ടപ്പുളള ഭാഷാഭേദങ്ങളും ഭാഷയല്ല.  (1) എല്ലാകാലത്തും സാർവത്രികമായ പ്രചാരം അർഹിക്കുന്നവയായി വരൂ, പോക, ഇരിക്ക, നടക്ക, അപ്പൻ, അമ്മ, വെള്ളം, തീയ്, ഞാൻ, നീ, അവൻ, അതു്, ഒന്നു്, രണ്ട്, പത്ത്, നൂറ് ഇത്യർത്ഥകങ്ങളായും (2) സ്വാതന്ത്ര്യം, പ്രോത്സാഹനം, ഐശ്വര്യം, മര്യാദ,ആഡംബരം,ആഘോഷം,സ്വഭാവികം,സാമുദായികം ഇത്യാദി ഉൽക്കൃഷ്ടചിന്താദ്യോതകങ്ങളായും (3) തത്വം,സാഹിത്യം,വേദം,വൈദ്യംആദിയായി വ്യാഖ്യാനാർഹങ്ങളായും4)സംഹിത,ആകാംക്ഷ,ധ്വനി,വ്യംഗ്യം,രേഖ,കേന്ദ്രം,അക്ഷം,മേഖല,രാഗി,ഗ്രഹം മുതലായി ശാസ്ത്രസങ്കേതസൂചകങ്ങളായും അനവധി ശബ്ദങ്ങൾ ഒരു ഭാഷയിൽ 

ഉണ്ടായെന്നുവരാം.ഇവയിൽ ആദ്യവകുപ്പിൽ കാണുന്ന തരത്തിലുള്ള ശബ്ദങ്ങളാണ് സർവ്വോപരി എല്ലാ ഭാഷകളിലും സാമാന്യ വ്യവഹാരത്തിനു പര്യാപ്തങ്ങളായിരിക്കുന്നത്.അതിനാൽ അവ ഭാഷയുടെ ഉൽപത്തിബീജങ്ങൾ ആകകൊണ്ട് ഇതരവകുപ്പുകളിൽ നിർദ്ദേശിച്ച ജാതി പദങ്ങൾ എല്ലാംതന്നെ കടം വാങ്ങി ശേഖരിച്ചിട്ടുള്ളവ ആയിരുന്നാലും ശബ്ദസാമ്യം പരീക്ഷിക്കുന്നതിനും തദ്വരാ ഭാഷാനിർണ്ണയം ചെയ്യുന്നതിനും ലക്ഷ്യമാക്കേണ്ടത് പ്രഥമജാതി പദങ്ങളെ മാത്രമാണ്. വാക്യത്തിൽ പദങ്ങൾക്കുള്ള അർത്ഥവിശേഷങ്ങളും ആകാംക്ഷയും പ്രകാശിപ്പിക്കുന്നത് വ്യാകരണകാര്യങ്ങൾ കൊ

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/51&oldid=213803" എന്ന താളിൽനിന്ന് ശേഖരിച്ചത്