താൾ:BhashaSasthram.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാഷാവിഭജനം 2. സവഭാഷകളും ഒരേ വ്യവഹാരരീതിയിൽ വളരാൻ തുടങ്ങിയെങ്കിലും വളച്ചയിൽ നേരിട്ട വേഗമാന്ദ്യഭേദങ്ങളാൽ അവ ഭിന്നഭിന്നമായ വയോഘട്ടങ്ങളിൽ എത്തി വ്യത്യാസം പ്രാപിക്കയാണ ഉണ്ടായതെന്നുള്ളതും, 3. ശൈശവാവസ്ഥയിൽനിന്ന് ഭാഷകൾ വ്യവഹാര പദ്ധതിയിലേക്കു മിഥഃ സാദൃശ്യം കൂടാതെ പുറപ്പെടുകയും വള ച്ചയ്ക്കിടയ്ക്കു ചില ഭാഷകൾ മററു ചിലതിനോട് ഒപ്പമെത്തുക യും വേറെ ചിലതു വേർപെട്ടുപോകയുമാണ് ചെയ്തതെന്നു ള്ളതും ആണ് പ്രസ്തുത മതാന്തരങ്ങൾ. വി ഏകദേശം ഒരു തലമുറക്കാലം മുൻപു Schleicher (ക്ലി ചർ) എന്ന ഭാഷാതത്വാന്വേഷകൻ ഇങ്ങനെ വിഭിന്നങ്ങളാ യ മൂന്നഭിപ്രായങ്ങൾ പ്രസ്താവിച്ചുവെങ്കിലും ദ്വിതീയമതം കുതിപൂർവ്വം സമതിക്കയും ആധുനികന്മാരായ ഭാഷാശാസ്ത്ര ചക്ഷണന്മാരും ആ സിദ്ധാന്തം തന്നെ അംഗീകരിക്കയും ചെ തിരിക്കുന്നു. ജീവജാലത്തെ സംബന്ധിച്ചിടത്തോളം വള യുടെ ഘട്ടങ്ങൾക്കു കാലിയും ഓരോ ഘട്ടവും അവ യഥാക്രമം കടന്നുപോകണമെന്നു സുസ്ഥിരമായ വ്യവസ്ഥയ മുണ്ടു്. ഭാഷകൾക്കാവട്ടെ ഈ നിയമങ്ങൾ ബാധകമല്ല. കൂടാ തെ സാജാത്യവിവേചനം മൂലം എല്ലാ ഭാഷകളും ദുർല്ലഭം ചില മൂലഭാഷകളിൽനിന്നും ഉദ്ഭവിച്ചവയാണെന്നു സ്പഷ്ട മാകയാൽ ഓരോ ഭാഷയുടേയും വ്യവഹാരരീതി പ്രാരംഭദശ യിൽ ഭിന്നഭിന്നമായി വരാൻ ഇടയില്ലാത്തതുമാകുന്നു. പ്രത്യ ത, ചരിത്രം, തത്തഭാഷാവംശങ്ങളുടെ സ്വഭാവധങ്ങൾ എന്നിവ ഭാഷകളുടെ വ്യവഹാരവിധാനങ്ങൾക്കുള്ള ആദിമ സാമ്യത്തിനും അനന്തരം വളർച്ചയിലുണ്ടായ ഭേദഗതികൾ അപലപനീയങ്ങളായ ലക്ഷ്യങ്ങളായി നില്ക്കുന്നുണ്ട്. ഈ കാരണങ്ങളാലാണ് മേൽപറഞ്ഞ ഒന്നും മൂന്നും മത ങ്ങൾ തിരസ്കരിക്കപ്പെടുന്നതിനും രണ്ടാമത്തെ സിദ്ധാന്തം സർവ്വത്ര സ്വീകാര്യമായിത്തീരുന്നതിനും സംഗതിയായത്. ഭാഷകളുടെ അഭിവൃദ്ധിക്രമം അനുസരിച്ച് അവയ്ക്കു ബാല്യകൗമാരയൗവനങ്ങളെന്നപോലെ പ്രാകൃതം (Isolating), (Agglutinating), o (Amalgamating) മൂന്നു കക്ഷ്യാന്തരങ്ങൾ കല്പിക്കാവുന്നതാണു്.

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/42&oldid=215119" എന്ന താളിൽനിന്ന് ശേഖരിച്ചത്