താൾ:BhashaSasthram.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പദപ്രതികൃതികളായിത്തീർന്ന പ്രസ്തുതജാതി ചിത്രചിഹ്നങ്ങളും വിചാരപരമ്പരയിൽ വരുന്ന വസ്തുവൃത്തികളുടെ സാമാന്യലക്ഷ്യങ്ങൾ മാത്രമേ ആയിരുന്നുള്ളൂ.ആകയാൽ അവയുടെ ഗൂണാന്തരങ്ങൾ മാത്രമേ ആയിരുന്നുളളു.ആകയാൽ ആവയുടെ ഗുണാന്തരങ്ങളും അന്യോന്യബന്ധങ്ങളും മറ്റും യഥോചിതം പ്രകാശിപ്പിക്കുന്നതിനു ലേഖനകലയിൽ വേറെയും ചില പരിഷ്കാരങ്ങൾ വേണ്ടതായി വന്നുകൂടി. തദനുസാരം ഭാഷയിലുള്ള സകല പദങ്ങൾക്കും പ്രത്യേകം വ്യത്യസ്തചിഹ്നങ്ങൾ ഉണ്ടാകേണ്ടിവന്നുവെങ്കിലും അത് ഓരോ ഭാഷയിലും ശബ്ദസംഖ്യ അത്യധികമാകകൊണ്ട് ആ കണക്കനുസരിച്ച് ലിപികളുടെ എണ്ണവും വർദ്ധിക്കുന്നതിനും അഭ്യസനം പൂർവാധികം ക്ലേശകരമായി തീരുന്നതിനും ഹേതുവാകുമെന്നു കയ്യോടെ വിദിതമായി.ആകയാൽ ചില ഭാഷക്കാർ ഭിന്നാർത്ഥവാചികളെങ്കിലും രൂപത്തി‍ൽ ഐക്യമുള്ളവയായി കണ്ട പദങ്ങളിൽ ഓരോന്നിന് മാത്രം ലിപികൾ ഏർപ്പെടുത്തുകയും ശേഷം ശബ്ദങ്ങളുടെ അർത്ഥവൈചിത്ര്യങ്ങളെല്ലാം അവയിൽ ആരോപിക്കയും ചെയ്തു .ഇപ്രകാരം അനേകവർണ്ണസങ്കുലവും ബഹുലാർത്ഥകവും ആയ പദത്തെ ഒറ്റലിപികൊണ്ടു രേഖപ്പെടുത്താൻ തുടങ്ങിയതോടെ ആ ഭാഷകളിൽ ശബ്ദങ്ങൾ ഏകാക്ഷരസദൃശങ്ങളും നാനാർത്ഥസംയുക്തങ്ങളുമായിത്തീർന്നു.ലിപികളാകട്ടെ അതതിനു് ഒത്തവണ്ണം പണ്ടേ ഉണ്ടായ ഛായാകരണചിഹ്നങ്ങളുടെ പരിണതാകൃതികൾ തന്നെ . പഴയ ഈജിപ്ഷ്യൻഭാഷയിലും ചൈനീസിലുമാണ് ഈ സംസ്കാരം ആദ്യമായി തുടങ്ങിയത്.ചൈനീസിൽ ഇത് അദ്യാപി നിലനില്ക്കുന്നുമുണ്ടു്.ഭാഷയിൽ ശബ്ദസംഖ്യ അനുസരിച്ച് ലിപികളുടെ തുകയും വർദ്ധിപ്പിക്കേണ്ടിവരുന്നപക്ഷം ലേഖനവൃത്തിയിൽ നേരിടാനിടയുള്ള ബുദ്ധിമുട്ടകൾക്ക് ഇങ്ങനെ പരിഹാരമാർഗ്ഗം ഉണ്ടായതോടുകൂടി ഈ വിദ്യ മനനലേഖന(Ideography)സീമവിട്ടു് ധ്വനനലേഖന(Phonography)പന്ഥാവിൽ പ്രവേശിച്ചു.ഇതു് ലേഖനകലയുടെ ഉത്പത്തി ചരിത്രത്തിൽ സർവോപരിഷ്ഠമായി ഉണ്ടായിട്ടുള്ള പരിണാമമാണ്.

          ചൈനീസിൽ ശബ്ഭങ്ങങ്ങൾ എല്ലാം ഏകാക്ഷരമാത്രകൾ    തന്നെ.പ്രത്യയോപസർഗ്ഗാദികൾചേർന്നു പദം നീളുകയോ
"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/33&oldid=213789" എന്ന താളിൽനിന്ന് ശേഖരിച്ചത്