മായും സ്പഷ്ടമായും നിണ്ണയിക്കുന്നതിനും സ്ധലകാലാവസ്ഥാ ന്തരങ്ങൾ വിവേചിച്ചുകാണക്കുന്നതിനും മറ്റും ഈ ലേഖന രീതി പര്യാപ്തമല്ലെന്നുള്ള തത്വം പ്രായേണ ജനങ്ങൾ അറി ഞ്ഞു. കൂടാതെ ഇതരകാര്യങ്ങളിലെന്നപോലെ ഈവക ചി ത്രനിർമ്മിക്കും ഭിന്നഭിന്നങ്ങളായി പ്രത്യേകസങ്കേതങ്ങളും മാമൂലമാതൃകകളും ഓരോ സമുദായത്തിൽ പരമ്പരയാ ഏർപ്പെ ട്ടിരിക്കാൻ ഇടയുള്ളതിനാൽ പ്രസ്ഥാനഭേദങ്ങൾക്കും വഴി ആയി അനന്തരഘട്ടത്തിൽ പശയ ചീനന്മാർ,മെക്സിക്കോ നിവാസികൾ,ഈജിപ്റ്റുകാർ മുതലായ ജാതിക്കാർ വിചാ രത്തിന്റെ ഘടകാംശങ്ങൾകൂടി ഗ്രഹിക്കാൻ കഴിയത്തക്കവ ണ്ണം ചിത്രലേഖനത്തിൽ ചില പരിഷ്കാരങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. ഈ സംസ്കാരം ക്രിസ്ത്വബ്ദത്തിന് ഏതാണ്ടു രണ്ടാ യിരം വർഷങ്ങൾക്കു മുൻപുതന്നെ അവരുടെ ഇടയിൽ നടപ്പാ യെന്നുള്ളത് നിരാക്ഷേപമാണ്.എന്നാൽ ഈ ദശയിലും വാക്യത്തെ ആശയപ്രതിമമായിട്ടല്ലാതെ പദങ്ങൾ,അക്ഷര ങ്ങൾ,വർണ്ണങ്ങൾ എന്നിങ്ങനെ അപോദ്ധ)രിച്ച് ഭാഷാത്മക മായ രീതിയിൽ എഴുതാമെന്നുള്ള ബേധം അവർക്കുണ്ടായില്ല. ആകയാൽ അവർ ആരംഭിച്ച പരിഷ്കാരം വാക്യനിർദ്ധിഷ്ടങ്ങ ളായ വസ്തുതക്കളെ സൂചപ്പിക്കുന്നതിന് അവയുടെ പ്രധാനാ വയവങ്ങളിൽ ഓരോന്നും ക്രിയകൾക്കു ചില സങ്കേതച്ഛായ കളും പ്രത്യേകം വരച്ചുണ്ടാക്കുക എന്നുള്ളതായിരുന്നു.ഏത ന്മൂലം ഒരേ വസ്തുക്രിയകൾക്കുതന്നെ ഏകജനസമൂഹത്തിൽ പലമാതിരി ചിത്രങ്ങൾ ഉണ്ടായിവന്നിരിക്കാമെങ്കിലും അതി യായ താദാത്മ്യവും അനുകരണസൗകുര്യവുംകൊണ്ടോ അഥ വാ നമുക്ക് അജ്ഞാതമായി തീർന്നിട്ടുള്ള മറ്റുവല്ല കാരണ ത്താലോ അവയിൽ ചിലതിനു പ്രതിഷ്ഠയുംപ്രചാരാധിക്യ വും സിദ്ധിച്ചുവെന്ന് ഊഹിക്കാം .അതോടെ ലേഖലത്കിന്റെ എളുപ്പവും ഒഴുക്കും നോക്കി ഛായാകരണം പൂർണ്ണമാക്കുന്ന കാ ര്യത്തിലും ജനങ്ങൾ ഉദാസീനരായിച്ചമഞ്ഞു.തന്നിമിത്തം ഓരോ ദിഗ്വാസികളുടെയുൂം ചിത്രലേഖനരീതി ഇതരന്മാരുടേ തിൽനിന്നും വസ്തുക്കളുടെ യഥാർത്ഥപ്താതിമ്യത്തിൽനിന്നും ക്ര മേണ അതിദൂരം വ്യത്യാസപ്പെട്ടു.
താൾ:BhashaSasthram.pdf/32
ദൃശ്യരൂപം