താൾ:BhashaSasthram.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാം അദ്ധ്യായം ഭാഷണവും ലേഖനവും

അപ്പോഴപ്പോഴ ഹൃദയത്തിൽ ഉളവാകുന്ന വിചാര ങ്ങൾ അടുത്തുള്ളവരെ ധരിപ്പിക്കുന്നതിനു മാത്രമേ ഭാഷയുടെ വാങ്മൂലമായ ഉപയോഗം പര്യാപ്തമാകുന്നുള്ളൂ;തന്നിെിത്തം മനുഷ്യജീവിതത്തിന് ഉണ്ടായികൊണ്ടിരിക്കുന്ന സംസ്കാരാ ഭിവൃദ്ധി അനുസരിച്ചു കഴി‍‍ഞ്ഞതും നടക്കുന്നതുമായ പ്രധാ മസംഭവങ്ങളുടേയും സ്മർത്തവ്യങ്ങളായ സംഗതികളുടേയും അ റിവ്‍ അനന്തരദശകളിൽ ശൂന്യമാകാതെ സൂക്ഷക്കുന്നതിനും നേതാക്കന്മാരും നിയതന്മാരുമായി‍‍ അതതു ജനസമുദായങ്ങ ളിൽ ഉള്ള ഓരോ വ്യക്തിയുടെയും ആജ്ഞകൾ ,ഉപദേശങ്ങ ളിൽ ഉള്ള ഓരോ വ്യക്തിയുടെയും ആജ്ഞകൾ ,ഉപദേശ ങ്ങൾ ,ഇംഗിതങ്ങൾ,ഇച്ഛകൾ എന്നിവ ദൂരസ്ഥിതന്മാരെ അനായാസേന ഗ്രഹിപ്പിക്കുന്നതിനും അദിമകാലത്ത് സാധ്യ മായിരുന്നില്ല.ഈ പോരായ്മ പരിഹരിക്കുന്നതിനുവേണ്ടി പൂർവ്വന്മാർ അന്നു ബുദ്ധിമുട്ടി കണ്ടുപിടിച്ച ഒരു വിശേഷവി ദ്യയാണ് അനവധി പരിണാമങ്ങൾക്കുശേഷം ഭാഷയുടെ ദ്വിധിയോപയോഗവിധാനമായിത്തീ‍ന്നിട്ടുള്ള ലേഖനകല. ലിപികളുടെ ഉദ്ഭവം ഈ വിദ്യയുടെ ആരംഭം ചിന്തകളുടെ ചിത്രീകരണമാ യിരുന്നു.ഇത് ഇദംപ്രദമമായി ആരംഭിച്ചതു പണ്ടത്തെ വട ക്കേ അമേരിക്കൻ വർഗ്ഗക്കാരാണെന്നാണ് ചരിത്രജ്ഞന്മാരു ടെ ഭൂരിപക്ഷാഭിപ്രായം.എങ്കിലും ആവശ്യം നിമിത്തം ഏതാ ണ്ട് അതോട് അടുത്ത പൂർവ്വകാലത്തുതന്നെ പല ദേശനിവാ സികളുടെയിടയിലും ഈ കലാവൃത്തി ആവിർഭവിച്ചുവെന്നുള്ള തിനും ലക്ഷ്യങ്ങളുണ്ട്. എന്നാൽ ഈദൃദലേഖനംകൊണ്ടു വിചാരങ്ങളെ സാമാന്യാവസ്ഥയിൽ പൂർണ്ണരൂപത്യേന നിർദ്ദേ ശിക്കുന്നതിനു മാത്രമേ അന്ന് എല്ലാ നാട്ടുകാർക്കും കഴിഞ്ഞിരു ന്നുള്ളൂ.ആകയാൽ ആശയങ്ങളുടെ വിവിധാംശങ്ങൾ സൂക്ഷ്മ

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/31&oldid=213787" എന്ന താളിൽനിന്ന് ശേഖരിച്ചത്