താൾ:BhashaSasthram.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
ഉച്ചാരണവും ലിപികളും
25


ന്മാരുടെയും വിധികൾകൊണ്ടു വൈജാത്യദോഷം നീങ്ങി വ്യവസ്ഥിതപദങ്ങളായി തീരുന്നതിനും ഇടയാകുന്നു.തന്നിമിത്തം വിശേഷപരിണാമങ്ങളെക്കാൾ ശബ്ദങ്ങളുടെ സാമാന്യപരിണാമങ്ങൾ ഭാഷാഭിവൃദ്ധിക്കു കൂടുതൽ പ്രയോജനകരമായിത്തീരുന്നുണ്ടു്. ഇപ്രകാരം ഭാഷാഭണിതിയിൽ സ്ഥിരമായും ആനുഷംഗികമായും ഏൎപ്പെട്ടുകൊണ്ടിരിക്കുന്ന ഭേദഗതികൾ സൂക്ഷ്മമായി ഗ്രഹിക്കുന്നതിനു് ഒന്നാമതായി വേണ്ടത് ഉച്ചാരവയവങ്ങളുടെ വ്യാപാരവിധാനങ്ങളെക്കുറിച്ചുള്ള അറിവാകുന്നു. അത് അടുത്ത അദ്ധ്യായത്തിൽ ഉപപാദിക്കുന്നതാണു്.

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/18&oldid=216185" എന്ന താളിൽനിന്ന് ശേഖരിച്ചത്