താൾ:BhashaSasthram.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

143

				ഭാഷയുടെ വളർച്ച 

ഉപയോഗിക്കുകയും തൽഫലമായി ഉച്ചാരവയവങ്ങൾ യഥോചിതം വ്യാപരിക്കാൻ ശീലിക്കുകയും അതിൽനിന്നു പലേ വിശേഷശബ്ദങ്ങൾ ജനിക്കുകയും അവ ഭാഷയുടെ മൂലാംശങ്ങളായി തീരുകയും ചെയ്തു. ഇതു് ആഡം സ്മിത്തിന്റെ() അഭ്യൂഹമാണ്. ലീബിൻസ് () എന്ന പണ്ഠിതൻ പ്രസ്തുതമതത്തോട് യോജിക്കുന്നുണ്ടെങ്കിലും മേൽപ്രകാരം ഉണ്ടായ ശബ്ദങ്ങൾ പ്രത്യേകം ചില വസ്തുക്കളുടെ സംജ്ഞകളാക്കിയാണ് ആദ്യം ഉപയോഗിക്കപ്പെട്ടതെന്നുള്ള സ്മിത്തിന്റെ അഭിപ്രായം നിരോധിക്കുകയും മനുഷ്യർ പ്രഥമത പ്രപഞ്ചഘടകങ്ങളുടെ സാമാന്യഗുണങ്ങൾ മാത്രം ധരിക്കുന്നപിനേ ശക്തരായിരുന്നുള്ളുവെന്നും തനേമൂലം ആ ശബ്ദങ്ങൾ വ്യക്തിവാചികളായിത്തീർന്നത് ഒടുവിൽ മാത്രമാണെന്നും വാദിക്കുകയും ചെയ്തിരിക്കുന്നു. ഇനി ഒന്നുള്ളത് ഗ്രീക്കുതിയറി ()എന്നു പറയപ്പെടുന്ന പ്രബലാനുമാനമാണ്. അതിൻ പ്രകാരം ഭാഷാഗതമായ ശബ്ദങ്ങൾ അവയവാനുവർത്തിയെമാത്രം ആശ്രയിച്ചുണ്ടാകുന്നവയല്ല. പ്രത്യുത മാനസികവും കായികവുമായ ആഭ്യന്തരപ്രയത്നങ്ങളുടെ ഫലങ്ങളത്രെ. അതായത് ഹൃദയപ്രവിഷ്ടമായ വിചാരം പുറത്ത് പ്രകാശിപ്പിക്കുന്നതിന് വേണ്ടി മനുഷ്യകുലം ഉച്ചാരംഗങ്ങൾ ബുദ്ധിപൂർവ്വം പ്രവർത്തിപ്പിക്കാൻ തുടങ്ങുകയും അതിൽനിന്ന് ബഹുതരം ധ്വനികൾ നിർഗ്ഗമിക്കുകയും ആംഗ്യങ്ങൾകൊണ്ട് അവയ്ക്ക് അർദ്ധനിദ്ധാരണം ചെയ്തു ,യത്നം പൂർണ്ണമാക്കുകയും ചെയ്തു.ക്രമേണ സർവ്വജനനീയമായ ഉപയോഗം വ്യവസ്ഥിതി പ്രാപിച്ചതോടുകൂടി ആംഗ്യസമ്പർക്കം ഇല്ലാതെ തന്നെ അർത്ഥം ഗ്രാഹ്യമായിത്തുടങ്ങി. തന്മൂലം ഒടുവിൽ ആ ശബ്ദങ്ങൾ ഭാഷയുടെ അർത്ഥവത്തായ വാച്യപ്രകൃതികളായിത്തീർന്നു. ഇതാണ് സർവ്വോപരി സ്വീകാര്യയോഗമായി പരിഗണിക്കപ്പെട്ടിട്ടുള്ള ഏക സങ്കൽപം. 7.പദനിഷ്പാദനം ഭാഷ ഒന്നാമതായി വാച്യങ്ങളും സൂച്യങ്ങളുമായ പ്രകൃ

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/137&oldid=213969" എന്ന താളിൽനിന്ന് ശേഖരിച്ചത്