Jump to content

താൾ:BhashaSasthram.pdf/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

142 ഭാഷാശാസ്ത്രം

നിരത്തി. അദ്ദേഹത്തിന്റെ നിർണ്ണയം പക്ഷിമൃഗാതിതിയ്യർക് ജീവികൾപോലും പരാപേക്ഷകൂടാതെ പരസ്പരം വിളിക്കുകയും രോദിക്കുകയും മറ്റും ചെയ്യുന്ന സ്ഥിതിക്ക് അവയേക്കാൾ ബുദ്ധിശക്തിയും അവയവപൂർത്തിയും ഉള്ള മനുഷ്യവർഗ്ഗം ശബ്ദങ്ങൾ പഠിച്ചുണ്ടാക്കിയെന്നൂഹിക്കുന്നത് അസംഗതമാണെന്നത്രെ ഏതന്മൂലം അനുകരണാശ്രിതമായ ആദ്യമതം ഖണ്ഡിക്കുന്ന കാര്യത്തിൽ അദ്ദേഹം ഹെർബറിനോട് യോജിക്കുന്നെണ്ടെങ്കിലും ഒടുവിൽ സമർത്ഥിച്ചിട്ടുള്ളതു് ഭാഷയുടെ മൂലാവലംബം വ്യാക്ഷേപകധ്വനി ആണെന്നാണ്. ഫൂ ഫൂ തിയറിയുടെ സാരവും ഇതുതന്നെ. ഭാഷാശാസ്ത്രപടുവായ മാക്സ്മുള്ളർ()ആണ് ഈ മതം ഖണ്ഡിക്കാൻ ഉദ്യമിച്ചിട്ടുള്ളവരിൽ പ്രധാന നായ ഒരാൾ. അദ്ദേഹം വാദിക്കുന്നത് ഉള്ളിലുള്ള വികാരങ്ങളെ ചേഷ്ട,ഭാവം,ശബ്ദം എന്നിവ കൊണ്ട് പുറത്തു പ്രകടിപ്പിക്കാനുള്ള പാടവം പ്രകൃത്യാ തിയ്യർക്കുകൾക്കും ഉള്ളതാകയാൽ താദൃശരീത്യാ ഉണ്ടായ വ്യാക്ഷേപകധ്വനികളിൽനിന്നാണ് നരഭാഷ ആരംഭിച്ചതെന്നു കരുതിക്കൂടെന്നും ,പ്രത്യുത, ഇതര ജീവികൾക്കും ഭാഷാനിർമ്മിതി സാദ്ധ്യമാണെന്നു സമ്മതിക്കേണ്ടിവരുമെന്നും അതിനാൽ വ്യാക്ഷേപകങ്ങളുടെ അന്ത്യഘട്ടമാണ് ഭാഷയുടെ പ്രാരംഭദശയെന്നും ആകുന്നു.ഇത്ര മാത്രംകൊണ്ട് പൂർവ്വ മതങ്ങൾക്കുള്ള ആക്ഷേപങ്ങളെല്ലാം വിശദമായി. ഇനി ചില നവീനപക്ഷങ്ങൾ ഉള്ളതുകൂടിപറയം.

മനുഷ്യഹൃദയത്തിൽ വിചാരമെന്നും വികാരമെന്നും രണ്ടു വക വൃത്തികൾ ഉണ്ട്. വികാരം സർവ്വജീവികൾക്കും സാദാരണംതന്നെ. എന്നാൽ വിതാരമാകട്ടെ മനുഷ്യർക്കു മാത്രമുള്ളതും ഭാഷ അതിന്റെ വിനിമയത്തിനുവേണ്ടി ഏർപ്പെട്ടിക്കുന്നതുമാകുന്നു. തന്മൂലം പക്ഷിമൃഗാദികൾക്ക് ഭാഷയോ അതിന്റെ ആവശ്യമോ ഇല്ല. പ്രത്യുത , മനുഷ്യർക്ക് അത് അവശ്യം വേണ്ടിയിക്കുന്നു. ആവശ്യം നേരിടുമ്പോൾ സാധകർഗ്ഗം തേടിപിടിക്കാനുള്ള വാസനയും അവർക്കു ജന്മനാ ഉണ്ട്. സ്വന്തവിചാരങ്ങൾ ഇതരൻമാരെ, ധരിപ്പിക്കുന്നതിനു നിർബന്ധം നേരിട്ടപ്പോൾ അവർ ഈ വാസനതന്നെ

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/136&oldid=213968" എന്ന താളിൽനിന്ന് ശേഖരിച്ചത്