താൾ:BhashaSasthram.pdf/135

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

141 ഭാഷയുടെ വളർച്ച

ഈ രണ്ടു മതങ്ങൾക്കും പല ആക്ഷേപങ്ങളും പ്രത്യാക്ഷേപങ്ങളും ഉണ്ടായിട്ടുണ്ട്.
      ഹെർബർ എന്ന പ്രസിദ്ധപണ്ഡിതനായ ജർമ്മാന്യൻ ആദ്യമതത്തെ എതിർത്തുകൊണ്ട് ,    അചേതനങ്ങളും സചേതനങ്ങളുമായി പ്രപഞ്ചത്തിലുള്ള ഓരോ സൃഷ്ടിഗ്ഗത്തിൽ ഓരോന്നിന്റേയും നാദങ്ങൾ മിഥ:സദൃശങ്ങളാകയാൽ അവയെ അനുകരിച്ച് മനുഷ്യർ പുറപ്പെടപവിച്ചതായി പറയുന്ന ശബ്ദങ്ങൾക്കും സർവ്വഭാഷാസാമാന്യമായി പ്രമാണവത്തായ സാമ്യം ഉണ്ടായിരിക്കേണ്ടതാണെന്നും അതില്ലാത്തതിനാൽ ഈ ഊഹം അസാധുവാണെന്നും വാദിച്ചു.

പ്രസ്തുത വാദത്തെ പൂർവ്വപക്ഷീയന്മാരായ ചില വിദ്വാൻമാർ പ്രത്യാക്ഷേപിച്ചു. അതിനാസ്പദമായ അവരുടെ യുക്തികൾ ,പ്രാപഞ്ചികധ്വനികളെ മനുഷ്യർ ആവർത്തിക്കയല്ല,പ്രത്യുത, അനുകരിക്കുകയാണു ചെയ്തതെന്നും അതുതന്നെയും പല ചെവി ശ്രെവിച്ചും പല മുഖം ഉച്ചരിച്ചും വന്നതുകൊണ്ട് പലനിധമായി തീർന്നുവെന്നും വിശിഷ്യ ഇടക്കാലത്തു കൃത്രിമത്വേന ഏർപ്പെട്ട ലിപിപ്രയോഗം നിമിത്തം ഓരോ ഭാഷയിലേയും ശബ്ദസമുച്ചയത്തിനു പൂർവ്വാവസ്ഥയിൽ നിന്ന് അനവധി ഭേദഗതികളും പ്രത്യേകതകളും വന്നുകൂടാൻ സംഗതിയായിട്ടുണ്ടെന്നും ഇനി പ്രാപഞ്ചികനാദങ്ങൾക്കുതന്നെയും സാ‍ർവ്വലൗകികമായ സാമ്യം ഇല്ലാത്തതുകൊണ്ടും ,കാലം,ദേശം,വ്യക്തി ,വർഗ്ഗം അഭിവൃദ്ധി എന്നിവയിലുള്ള വ്യത്യാസം അനുസരിച്ച് അനുകരണത്തിലും ന്യൂനാധിക്യങ്ങൾ സംഭവിച്ചിരിക്കാൻ വഴിയുള്ളതുകൊണ്ടും നാനാഭാഷകളിൽ ശബ്ദങ്ങൾക്ക് മൂലത:സാദൃശ്യമുണ്ടായിരുന്നില്ലെന്നും പുനശ്ച അതതു സങ്കല്പങ്ങൾ വ്യഞ്ജിപ്പിക്കുന്നതിന് ഇന്നിന്ന നിസർഗ്ഗനാദങ്ങൾ അനുകരിക്കുകയെന്നു വിശേഷവ്യവസ്ഥ ഇല്ലാതിരുന്നാൽ ഓരോ ഭാഷയിലും അതിനു വൈവിധ്യം വന്നിരിക്കാമെന്നും സർവ്വോപരി സർവ്വഭാഷകളുടേയും ഉച്ചാരണപരിണാമങ്ങൾ പൂർവ്വലബ്ധമായ ശബ്ദസാദൃശ്യത്തിന്പൂർണ്ണമായ ഹാനി വരുത്തിയിരിക്കുന്നുവെന്നും ഉള്ളവയാണ്. പ്രശസ്ത പരിണാമവാദിയായ ഡാർവ്വിൻ(Darwin) എന്ന തത്വജ്ഞൻ മേൽപ്രസ്താവിച്ച യുക്തിദുർഗ്ഗം പാടെ ഇടിച്ചു

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/135&oldid=213769" എന്ന താളിൽനിന്ന് ശേഖരിച്ചത്