താൾ:BhashaSasthram.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

140 ഭാഷാശാസ്ത്രം

  സംഹിതാപഥത്തിൽചേർത്തു നിരത്തുകയാണ് ആ പൗരാണികന്മാർ ചെയ്തുവന്നത്
 
6.അർത്ഥവത്തായ ശബ്ദബീജങ്ങളുടെ ഉല്പത്തി.
ഭാഷയുടെ പരമമൂലകങ്ങളാണ് മേൽപ്രസ്താവിച്ച വാച്യപ്രകൃതികൾ.അവ എങ്ങനെ ഉദ്ഭവിച്ചുവെന്നുള്ള ചോദ്യത്തിനു വിവിധരീത്യാ ഉത്തരങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഒന്നുംതന്നെ സർവ്വസമ്മതമായ സിദ്ധാന്തദശയിൽ എത്തിക്കഴി‍ഞ്ഞിട്ടില്ല; എങ്കിലും അവയിൽ പ്രമുഖതരങ്ങളായ അഭ്യൂഹങ്ങളും ആക്ഷേപങ്ങളും ജ്ഞാതവ്യങ്ങളാകയാൽ സംക്ഷിപ്തമായി പ്രസ്താവിക്കാം.

ഇംഗ്ലീഷിൽ ബോ ബോ തിയറി( "Bow Bow") എന്നു പറയപ്പെടുന്ന പ്രസിദ്ധമതത്തിന്റെ സാരം, മനുഷ്യൻ വിവിധങ്ങളായ പ്രാപഞ്ചികശബ്ദങ്ങെ മനസ്സിരുത്തി ഗ്രഹിക്കുകയും തൽസംബന്ധിതങ്ങളായ സംഗതികൾ പരസ്പരം അറിയിക്കേണ്ടിവന്നപ്പോൾ അതേ ശബ്ദങ്ങളെ അനുകരിച്ച് പല ധ്വനികൾ പുറപ്പെടുവിക്കയും ഉപയോഗവ്യാപ്തികെണ്ട് അവ ക്രമേണ നിയതാർത്ഥം പ്രാപിച്ച് ഭാഷാസ്പദങ്ങളായ വാച്യപ്രകൃതികളായിത്തീരുകയും ചെയ്തുു എന്നുള്ളതാണ്. ഈ യുക്തി സമർത്ഥിക്കുന്നതിന് ഉപകരിക്കുമാറ് കാക്ക, കൊക്ക്, കുക്കുടം, ഝില്ലി എന്നിവപോലെ അനുകൃത ധ്വനികളിൽനിന്ന് ഉണ്ടായിട്ടുള്ള ചില പദങ്ങൾ എല്ലാ ഭാഷകളിലും കാണുന്നതുമുണ്ട്.

പ്രഖ്യാതമായ മറ്റൊരു പുരാതനമതം ഫൂ ഫൂ തിയറി ("pooh pooh")യാണ്. അതിന്റെ ചുരുക്കം ഉൽകൃഷ്ട സൃഷ്ടികളായ മനുഷ്യ‍ർക്ക് ഒരു കാര്യത്തിലും അന്യജീവികളെ ആശ്രയിക്കുകയോ അനുകരിക്കുകയോ ചെയ്യേണ്ട ആവശ്യമില്ലെന്നും ,തന്മൂലം മനസ്സ് വികാരഭരിതമാകുമ്പോൾ തദനുസാരം കരയാനും ചിരിക്കാനും മറ്റുമുള്ള ശക്തി അവർക്ക് ജന്മസിദ്ധമായിരിക്കുന്നതുപോലേതന്നെ വികാരസൂചകങ്ങളായ അനവധി വ്യാക്ഷേപകശബ്ദങ്ങൾ പുറപ്പെടുവിക്കുന്നതിനും മനുഷ്യർക്ക് പ്രകൃത്യാ സാധിച്ചിരുന്നുവെന്നും ,ഈ വ്യാക്ഷേപക ധ്വനികളാണ് ഭാഷയുടെ ആദ്യബീജങ്ങളെന്നും ആകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/134&oldid=213754" എന്ന താളിൽനിന്ന് ശേഖരിച്ചത്