ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
139
ന്തമാണു്. ഇപ്രകാരം ചില ഭാഷകകൾക്ക് പ്രത്യങ്ങളെ ആദ്യയങ്ങളാക്കി ഗ്രഹിക്കുന്നതിലും അപഗ്രഥിതാവസ്ഥ പ്രാപിക്കുന്നതിലും ദ്രതതരമായ ഉൽഗതി ഉണ്ടായിട്ടുള്ളതായി കാണാം ആഭാഷകൾക്ക് അന്യഭാഷാ സങ്കലനംസിദ്ധിച്ചസംഹിതാനുവൃത്തിമുലം ആകാംക്ഷയിൽ ശൈഥില്യം നേരിട്ടുകൊണ്ടിരുന്നതുമാകുന്നു. ജനങ്ങൾ ഭാഷയിൽ ഉപഗ്രഥിതാവസ്ഥയിൽ വൈലക്ഷണ്യം നിത്യോപയോഗത്താൽ മനസ്സിലാക്കിവന്നതോചടുകൂടി വിഭക്തികളുടെയും,കാലം,പ്രകാരം മുതലായ കൃദ്രൂപങ്ങളുടെയും കാര്യത്തിൽ രണ്ടാമതും ഒരു സംവിധാനമുണ്ടാക്കാൻ സ്വയമേ നിബന്ധിക്കപെട്ടു .ആ ഘട്ടത്തിൽ ബുദ്ധിശക്തിതന്നെ മുൻപുള്ള പ്രത്യങ്ങളെ ആദ്യയങ്ങളാക്കുന്നതിനും അനുപ്രയോഗങ്ങൾ ഉപപ്രയോഗങ്ങളാക്കുന്നതിനും മറ്റുമുള്ള നവീനമാർഗ്ഗങ്ങൾ അവർക്കപദേശിച്ചു തന്മുലം ആദ്യദശയിൽ ക്രിയാവിശേഷങ്ങളായ വാച്യപ്രകൃതികൾക്കു പുറകേ ചേർത്തുപയോഗിച്ചുപോന്ന പരിനിഷ്ഠാങ്കൂരങ്ങൾ ഒടുവിൽ നാമവിശേഷങ്ങളും പ്രക് പ്രയുക്തങ്ങളുമായി മാറി. അനന്തരം ഇങ്ങനെ ആവിർഭവിച്ചതായ അപഗ്രഥിതരീതി ,ആകാംക്ഷാദാർഢ്യംകൊണ്ടും അന്വയവ്യവസ്ഥകൊണ്ടും നിരന്തരമായിവളർന്ന് ഭാഷയിൽ പ്രതിഷ്ഠപ്രാപിക്കയും ചെയ്തു.
5. ശബ്ദങ്ങളുടെ ആദിരൂപം:
ഭാഷയിൽ ഇദംപ്രദമായി ഉച്ചരിക്കാൻ യത്നംതുടങ്ങിയഘട്ടത്തിൽ മനുഷ്യർക്ക് തദാശ്രയങ്ങളായ അവയവങ്ങളുടെ വ്യാപാരം സ്വാധീനമായിരുന്നില്ല.തന്നിമിത്തം വാച്യസൂച്യങ്ങളെന്നു പറയപ്പെട്ട ശബ്ദബീജങ്ങൾ പരിശോധിച്ചാൽ ആദിതഃ വ,ഗ,മ ഇത്യദി ഒറ്റവ്യഞ്ജനങ്ങൾ മാത്രമുള്ളതും അനന്തരം പദ്,അദ്, മദ് മുതലായ രണ്ട് വ്യഞ്ജമങ്ങളോടുകൂടിയതും ഒടുവിൽ ദ്വിഷ്,ഭ്രഷ് ആദിയായി വ്യഞ്ജനത്തോടുകുടിയതും ആയ ഏകാക്ഷരപ്രകൃതികളാണ് അവർ ഉപയോഗിച്ചുവന്നതെന്നു കാണാം.വാക്യനിർമ്മാണാർത്ഥം വ്യാകരണവിധികളുടെ സഹായംകൂടാതെ ഈ ശബ്ദങ്ങൾ