താൾ:BhashaSasthram.pdf/132

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

138

പ്രയോഗിച്ചാൽ അതുകൂടാതെ കഴിക്കാം. അപ്പോൾ കേൾക്കുന്നവരുടെ ശ്രദ്ധപറയുന്നവന്റെ മനോഭാവത്തോടു നിർവിഘനം അനുരഞ്ജിച്ച് ചിരിച്ചുകൊള്ളും. ഏതന്മുലം വാക്യനിഷ്ഠമായ ആകാംക്ഷ സവിശേഷം പ്രസന്നമാക്കാൻ വേണ്ടി ഭാഷകന്മാർ ഈ സമ്പ്രദായം സ്വമേധയാ ഉണ്ടാക്കിത്തീർത്തതാണെന്ന് ഊഹിച്ചത് അസംഗതമല്ല.

4. പ്രസ്ഥാനാന്തനം :
        
          ഭാഷകൾ അഭിവൃദ്ധി മാർഗ്ഗത്തിൽ പരസ്പരസാമ്യം കൂടാതെ അതിദുരമം ചരിക്കുന്നു .ഭഷാവർഗ്ഗത്തിന്റ ബുദ്ധിശക്തി .സാമുഹ്യപരിഷ്കാരം എന്നിവയെമാത്രം ആശ്രയിച്ചിരിക്കുമെന്ന്സങ്കല്പിച്ചുകൂടാ . പ്രക്രിയാബാഹുല്യത്തോടുകൂടിയ 'ഉപഗ്രഥിത' ഭാഷകളിൽ വാക്യനിഷ്പാദനരീതിക്കു ഉച്ചാരണപരിണാമങ്ങൾ നിമിത്തം ശബ്ദസാങ്കര്യം ,വ്യവസ്ഥാരാഹിത്യം ,ബന്ധവൈഷമ്യം, ആകാംക്ഷാശൈഥില്യം എന്നീ ദോഷങ്ങൾ ഉള്ളതുകൊണ്ട് ക്രമേണ അന്യഹേതുക്കൾ കൂടാതെ തന്നെ അതുമാറി ,പകരം യാദൃശ്ച്യമായി ഏർപ്പെട്ടുവെന്നു വരാം ;പ്രത്യുത, താദൃശന്യുനതകൾക്ക് അവകാശമില്ലാത്തതും സുഗമവുമായ വാക്യനിബന്ധനരീതി അനുവർത്തിക്കുന്ന'അപഗ്രഥിത' ഭാഷകളിലാകട്ടെ അതുഭേദിക്കുക ദുർലഭമാണു. ഭാഷപരമായ പരിണാമങ്ങളുടെ സാമാന്യകാരണംതന്നെ അഭിലാഷാനുവൃത്തി അല്ല;നേരമറിച്ച് ആയാസപരിഹാരമാകുന്നു. തന്നിമിത്തം ഭാഷയുടെ ഉപയോഗവിധാനത്തിൽ മേൽപ്രകാരം മാറ്റം വരുന്നത് സ്വാഭാവികമാണു.കൂടാതെ ബാഹ്യഹേതുക്കളാൽ ഒരേനാട്ടിൽ ഭിന്നഭാഷക്കാർ ഒന്നിച്ചുകൂടി നിവസിക്കാൻ ഇടയാകുമ്പോൾ പരസ്പരസംസർഗ്ഗത്തിനുണ്ടാകുന്ന പ്രയാസംകൊണ്ട് ആതുകുറേക്കൂടി സാംഭവ്യമായിത്തീരുന്നു.സെമെറ്റിക് ഗോത്രജാതരായ അറബികൾ പണ്ടു അന്യവംശ്യരായ പാരസികരെ തോല്പിച്ച് ആ രാജ്യത്ത് കുടികയറിയതുമൂലം പേർഷ്യൻ    ഭാഷയിൽപകുതിഭാഗം      ശബ്ദങ്ങളും     ഉപഗ്രഥിതാവസ്ഥയും നശിച്ചു തൽസ്ഥാനങ്ങളിൽ അനവധി    അറബിക്     വാക്കുകളും അപഗ്രഥിതരീതിയും   നടപ്പാകാൻ     ഇടയായതു്      ഇതിനു്    ദൃഷ്ടാ -
"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/132&oldid=213959" എന്ന താളിൽനിന്ന് ശേഖരിച്ചത്