താൾ:BhashaSasthram.pdf/126

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജനങ്ങൾ വൃദ്ധക ശബ്ദം നിത്യേന പ്രയേഗിച്ചുവന്നതിനാൽ വാർദ്ധക്യം എന്നത് വയോധികതയെ സുസ്ഥിരമായി നിർദ്ദേശിക്കാൻ ശക്തമായി തീർന്നിരിക്കുന്നു.

            ശബ്ദങ്ങൾക്ക് ഈ രണ്ടു സമ്പ്രദായപ്രകാരം അർത്ഥവ്യത്യയം ഉണ്ടാകുമ്പോൾ അവയുടെ പൂർവ്വാർത്ഥങ്ങൾ പ്രകാശിപ്പിക്കുന്നതിനു വേറെ പദങ്ങൾ  വേണ്ടിവരുന്നതാണ്.      
3 .  മിശ്രത
  

വക്താവ് ഹൃദയത്തിലുള്ള വിചാരങ്ങളുടെ സാങ്കയ്യം മൂലം ശബ്ദത്തിൽ പൂർവസിദ്ധമല്ലാത്ത ഒരർത്ഥംകൂടി ചില ശബ്ദങ്ങളിൽ മനഃപൂർവം സംഗ്രഹിക്കുന്നു അതു ക്രമേണ പ്രബലീഭവിച്ച് ആദ്യർത്ഥത്തെ കീഴ്പടുത്തുകയോ ഗ്രസിച്ചുകളകയോ ചെയ്യുന്നതാണ് . തന്മൂലം വാച്യത്തിൽ മിശ്രതപറ്റുന്നു . പൂർവ്വതഃ പ്രകാശവാചി മാത്രമായിരുന്ന മിന്നൽ ശബ്ദത്തിൽ മേൽപ്രകാരം ആരോപിതമായ ദ്വിതീയാർത്ഥമാണ് തടിൽപ്രഭ എന്നത് . എന്നാൽ ഇപ്പോൾ അത് ആദ്യാർത്ഥത്തെ ഗ്രസിച്ച് പ്രധാനതരമായി ശേഷിച്ചിരിക്കുന്നു .

4 .പരിമിതിഭംഗം

പ്രതിപാദനത്തിന്റെ ദാർ‍ഢ്യത്തേയോ സ്ഫുടതയോ ഉദ്ദേശിച്ച് ഭാഷകന്മാർ പ്രദപ്രയോഗങ്ങളിൽ പ്രകടിപ്പിക്കുന്ന അതിശയമൂലകമായ ആലങ്കാരികതകൊണ്ടും അവയുടെ അർത്ഥത്തിനു പരിമിതിഭംഗം നേരിടുന്നു.ശതായുസ്സ്,മധുരോക്തി,നിസ്സീമാനന്ദം എന്നീ വാചകങ്ങളിൽ കാണുന്ന പൂർവ്വപദങ്ങൾ ഈ പ്രമാണമൂലം പ്രയോഗിക്കപ്പെട്ടിട്ടുള്ളവയാണ്.ഇവ പ്രസ്താവത്തിൽ വാച്യങ്ങളുടെ പരിമിതി ഉല്ലംഘിക്കുന്നു.

5 .ഭംഗിമത്വം  

ഭാഷകന്മാരുടെ ബുദ്ധിയിൽ ഉദിക്കുന്ന ഉപമ ,രൂപകം , ഉൽപ്രേക്ഷ ,വിരോധോക്തി മുതലായ അർത്ഥാലങ്കാരവൈചിത്ര്യങ്ങൾ ചിന്തയിൽ നിഗിരണം ചെയതിട്ടു പുറപ്പെവിക്കുന്ന പ്രസ്താവങ്ങളാൽ ശബ്ദാർത്ഥം ബഹുധാ വളർന്ന് ഭംഗിമത്വം അർഹിക്കുന്നു . ഹസ്തം , ജീവവൃത്തി ,എന്നിവയ്ക്കു മൂലതഃ

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/126&oldid=213948" എന്ന താളിൽനിന്ന് ശേഖരിച്ചത്