പുരാതനദശയിൽ പ്രസ്തുത സൗകര്യങ്ങളുടെ ദൗർല്ലഭ്യം മൂലം അത് അധികം ആവശ്യമായിരുന്നു.തന്മൂലം അന്നുള്ളവർ ശബ്ദത്തിന്റെ നിയതാർത്ഥസീമകടന്ന് അതിൽ ബഹുധാസ്വസ്വവിചാരങ്ങളുടെ സാങ്കർയ്യം ആരോപിച്ചു.ആജ്ഞ,അർത്ഥന പ്രശ്നം,ഉപദേശം മുതലായവ വിവേചിക്കുന്നതിനു് ഭംഗ്യന്തരോപാധികൾ കല്പിച്ചു. ഈ സമ്പ്രദായങ്ങൾ ക്രമേണ ദൃഢഭവിച്ചു് സർവ്വഭാഷകളിലും ശബ്ദാത്ഥങ്ങൾവിപ ര്യയങ്ങൾക്കു വ്യവസ്ഥിതോപാധികളായി തീരുകയും ചെയ്തു.എന്നാൽ സൂക്ഷ്മബു ദ്ധ്യാ പരിശോധിക്കുമ്പോൾ ഈ വിധാനങ്ങൾ തന്നെയും അഭിധാസങ്കോചം, അഭിധാവികാസം,അഭിധാ വ്യത്യയം എന്നു മൂന്നു തരമാണെന്നു കാണാം. ഇവയുടെ ഫലമായി ശബ്ദങ്ങൾക്കുണ്ടാകുന്ന അർത്ഥപരിഷ്കാരങ്ങളുടെ വൈവിധ്യം കൂടി താഴെ പരിഗണിക്കുന്നു: 1 .പ്രതിഷ്ഠാപാതം:
ശബ്ദത്തിന്റെ മൂലതഃ സിദ്ധമായ അർത്ഥത്തിന് ഉപയോഗഭേതംകൊണ്ടു പ്രത്യേക ഹേതുവൊന്നും കൂടാതെ പ്രതിഷ്ഠാപാതം സംഭവിക്കുന്നു. നാട് ,മന്ന് , കോവിൽ ,ആൾ എന്നീ ശബ്ദങ്ങൾക്ക് ഇപ്പോൾ ഉള്ള അർത്ഥം ഇങ്ങനെ സിദ്ധിച്ചതാണു്.ആദ്യകാലത്താകട്ടെ
നാടിന് നടുന്ന സ്ഥലം അഥവാ വയൽ എന്നും മന്ന് അഥവാ മണ്ണു് എന്നതിന് മൃത്തെന്നും കോവിലിനു് കോനുടെ ഇല്ലം അല്ലെങ്കിൽ രാജധാനി എന്നും ആൾ എന്നതിനു് ആൺ അഥവാ പുരുഷൻ എന്നും മാത്രമായിരുന്നു അർത്ഥം.
2.പ്രസിദ്ധിനിഷ്ഠ:
വിവിധവസ്തുക്കളുടെ ഏതെങ്കിലും വിശേഷാംശം പ്രത്യേകം പുരസ്കരിച്ചു് ആ വസ്തു നാമങ്ങ
ൾ അതിസാധാരണമായ ഉപയോഗത്തിൽ വരുമ്പോൾ വാച്യത്തിൽ നിർദ്ദിഷ്ടാംശത്തിനുള്ള പ്രാമാണ്യം മൂലം പ്രായേണ ശബ്ദങ്ങൾ അതിനെത്തന്നെ മുഖ്യമായി ലക്ഷീകരിച്ചു് പ്രസിദ്ധി നിഷ്ഠ പ്രാപിക്കുന്നു.പ്രായാധിക്യം പ്രാപിച്ച ഒരുവന്റെ നാനാവസ്ഥകളിൽ വയഃപ്രവൃദ്ധി മാത്രം സർവ്വോപരി പരിഗണിച്ചുകൊണ്ടു