താൾ:BhashaSasthram.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്കുന്നു.ദ്രാവിഡത്തിലെ പഴയ സ്ത്രീപുരുഷവാചികളായ ആൺ,പെൺ എന്നീ ശബ്ദങ്ങൾ പൂജാർത്ഥം 'കൾ' പ്രത്യയത്തോട് ചേർന്ന് മുലയാളത്തിൽ 'ആങ്ങ(ൾ)ള, പെങ്ങൾ എന്ന രൂപങ്ങൾ പ്രാപിച്ചിട്ടു് സൗന്ദര്യഭേദം കുറിക്കുന്ന വാക്കുകളായിത്തീരുന്നു.എന്നാൽ തമിഴിലാകട്ടെ അവ' പെൺചാതി' 'ആൺചാതി' എന്നു അർത്ഥമത്രെ പ്രകാശിപ്പിക്കുന്നത്.

                 ഈ ദൃഷ്ടാന്തങ്ങളിൽനിന്ന് ശബ്ദാർത്ഥപരിവർത്തനങ്ങൾ

ക്കുള്ള ഹേതുപാധികൾ ഒട്ടൊക്കെ ഗ്രാഹ്യമാണ്.

                അതിസാധാരണങ്ങളായ സംജ്ഞാനാമങ്ങളും ക്രിയാവാ

ചികളും ഒഴിച്ചാൽ ഒരു ശബ്ദംപോലും രണ്ടുപേർ ഒരേ അർത്ഥത്തിൽ ഏറ്റക്കുറച്ചിൽ കൂടാതെ ഉപയോഗിക്കുന്നതു ദുർല്ലഭമാണു്.വിശേഷിച്ചു്, കല്പനാശക്തിയോടു കൂടിയ വർണ്ണങ്ങളിലും മറ്റും പ്രയോഗിക്കുന്ന ഉൽകൃഷ്ടപദങ്ങൾക്ക് വക്താവു് തന്റെ ആശയ മനുസരിച്ച് കല്പിക്കുന്ന 'അഭിധാ'വ്യാപ്തിസാമാന്യന്മാർ പ്രതീക്ഷിക്കുന്നതിനേക്കാൾ വളരെ അധികമായിരിക്കും.തന്മൂലം വക്താവും ശ്രോതാവും 'വാച്യ'ത്തിന്റെ സ്വരൂപവും

തദംശങ്ങളും ഉച്ചനീചാന്തരങ്ങളോടുകൂടി ബുദ്ധിയിൽ ഗ്രഹിക്കുന്നു.ഈ അവസ്ഥ

ആലോചിക്കുമ്പോൾ ശബ്ദം ഭാഷാസാമ്രാജ്യത്തിലെ നാണയമാണെന്നു പറയാം. ഭാഷകൻ അതിനു് എൺപതു പൈ വില കല്പിക്കുമ്പോൾ ശ്രോതാവു് ഒൻപതോ അൻപതോ കണ്ടുവെന്നു വരും.അതിനാൽ വക്താവിന്റെ ഉപയോഗഭേദമാണു് ശബ്ദാർത്ഥത്തിനു ന്യൂനാധിക്യങ്ങൾ ഉളവാക്കുന്നതെന്നു സ്പഷ്ടമാകുന്നു.ശബ്ദാർത്ഥ ത്തിന്റെ പ്രകാശിപ്പിക്കാൻ യത്നം തുടങ്ങുന്നു. പ്രാചീനഭാഷകളിൽ അപ്രകാരം ശബ്ദത്തിന്റെ ' അഭിധാ 'വൃത്തിക്കു സാർവ്വത്രികമായുള്ള തോതു കവിഞ്ഞു് സങ്കോച വികാസങ്ങൾ വരുത്തുന്ന അനേകം പ്രയോഗവിധാനങ്ങൾ ഉദിച്ചുയർന്ന് സ്ഥിര പ്പെട്ടു നിൽക്കുന്നതായി കാണാം.ശബ്ദങ്ങൾക്കു സമൃദ്ധിയും അർത്ഥവൈശദ്യവും വന്ന ഇദാനീന്തനകാലത്തു് എന്നതിനേക്കാൾ

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/124&oldid=213988" എന്ന താളിൽനിന്ന് ശേഖരിച്ചത്