താൾ:BhashaSasthram.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സംസ്കൃതഭാഷയിൽ കാണുന്ന കരം,ധാത്രി, ദ്യമണി, മൃഗാങ്കൻ,ദന്തി,ജീവനം,പുണ്യ ജനം എന്നീ ശബ്ദങ്ങൾ ജന്മസിദ്ധമായ 'അഭിധ 'യുടെ സീമയെ അതിക്രമിച്ചു 'ലക്ഷണ'യാ രശ്മി,ഭൂമി,സൂയ്യൻ,ചന്ദ്രൻ,ആന,വെള്ളം,രാക്ഷസൻ എന്നീ നവീനാർത്ഥങ്ങൾ വഹിച്ചു പ്രചരിച്ചതു് ഭാഷകസമൂഹത്തിനു് ഉപമോത്പ്രേക്ഷാദി കളിൽ ഉണ്ടായ പ്രതിപത്തി മൂലമത്രെ.

       പദദൗർല്ലഭ്യംകൊണ്ടു വിചാരാംശങ്ങൾ വ്യക്തമായി പ്രകാശിപ്പിക്കുന്നതിനു ക്ലേശം നേരിടുന്ന ഘട്ടത്തിൽ ജനങ്ങൾ വർഗ്ഗനിർദ്ദേശകങ്ങളായ പല ശബ്ദങ്ങളെ

വ്യക്തിസംജ്ഞകളാക്കിക്കല്പിച്ചും മൂലതഃസിദ്ധമായ 'അഭിധാ'വ്യാപ്തി സംക്ഷേപിച്ചും വിശേഷാർത്ഥമുള്ളവ ആക്കിച്ചമയ്ക്കുന്നു.ഇല,കായ്,ഓല,നൈ,പാത്രം എന്നീ സാമാന്യനാമങ്ങൾ മലയാളികളുടെ ഗൃഹഭാഷയിൽ വാഴയില,വാഴക്കായ്,എഴു ത്തോല പശുവിൻനൈ,വാർപ്പു് എന്നീ പ്രത്യേക വസ്തുക്കളുടെ പേരുകളുമായി പ്രയോഗിക്കപ്പെടുന്നത് ഇതിനു് ഉദാഹരണമാണു്.

                                  ആദ്യകാലത്തു് ഏകമായിരുന്ന ജനസംഘം അനന്തരദ

ശയിൽ പല ഭിന്നഭാഷക്കാരായി പിരിഞ്ഞതോടെ,മുൻപു് ഒന്നിച്ചു പെരുമാറി വന്ന ശബ്ദങ്ങൾക്കു പ്രാദേശികകാരണങ്ങളാൽ പൂർവ്വാവസ്ഥവിട്ടു് അല്പാല്പം വ്യത്യസ്തമാ യ ഉപയോഗം സംഭവിച്ചു.തദ്വാരാ പണ്ടത്തെ പല സാമാന്യവാചികൾ ഒടുവിൽ അതതു വിഭക്തദേശങ്ങളിലുള്ള പ്രത്യേക വസ്തൂക്കളുടെ സംജ്ഞകളായി തീർന്നതി നാൽ സജാതഭാഷകളിൽ അവ ഭിന്നാർത്ഥദ്യോതകങ്ങളായി പരിണമിച്ചിരിക്കു ന്നു.ദ്രാവിഡഭാഷയിൽ ആദ്യം ദീപതൈലം എന്നുമാത്രം അർത്ഥമുണ്ടായിരുന്ന തായ വിളക്കെണ്ണൈ എന്ന പദം ഉപയോഗഭേദേന തമിഴിൽ ആവണക്കെണ്ണയു ടേയും മലയാളത്തിൽ 'വെളിച്ചെണ്ണ'എണ്ണ അഭിനവരൂപത്തോടുകൂടി' തേങ്ങാനൈ' യിന്റേയും പയ്യായങ്ങളായി മാറിയതു് ഇപ്രകാരമാണ്.

                             സജാതഭാഷകളിൽ ,അതതു്  ജനസംഘം ദായബന്ധങ്ങ

ളും മറ്റും പരിഗണിക്കുന്നതിനു് അവലംബിച്ച നയഭേദംകെണ്ടു് പല അർത്ഥവിപ ര്യം പറ്റിയിരി

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/123&oldid=213995" എന്ന താളിൽനിന്ന് ശേഖരിച്ചത്