താൾ:BhashaSasthram.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രത്തിൽ ഭിന്നാവസ്ഥകളോടുകൂടിയ അന്യപ്രദേശങ്ങളിൽ പരന്നു സ്ഥരപ്പെടാൻ ഇടയായതിനാലായിരിക്കാം.

     കിഴക്ക് പർവതനിരകളാലും പടിഞ്ഞാറു സമുദ്രത്താലും ആവൃതമായ കേരളം ശീതളപ്രദേശമാകകൊണ്ട് (പഞ്ചനദത്തിൽ നിന്നുതന്നെ ആര്യവംശസന്താനങ്ങൾ പണ്ടു കേരളത്തിൽ കുടിയേറിയകാലത്ത് അവരുടെ ഇടയിലുണ്ടായിരുന്ന അനുനാസികോച്ചാരം പിന്നീട് വർദ്ധിച്ച് ഇവിടെ പരന്നതല്ലയോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു)നമ്മുടെ ഭാഷയിലും അനുനാസികാതിപ്രസരം സംഭനിച്ചിരിക്കുന്നു.മലയാളം തമിഴിൽനിന്നും വേർപിരിയാനുണ്ടായ ആഭ്യന്തരഹേതുക്കളിൽ ഒന്നാണിതെന്നു കേരളപാണിനീയകർത്താവ് സമർത്ഥിച്ചിട്ടുണ്ട്.

4.വാസനവക്രമം ഭാഷഗതമായ ഉച്ചാരം ഭാഷകസമൂഹത്തിലുള്ള അനവധി വ്യക്തികളെ ആശ്രയിച്ച് അനേകസമ്പ്രദായത്തിൽ ഉണ്ടായിട്ടുള്ളതാണ്.അതിനാൽ വിവിധങ്ങളായ ഭണിതിനീതികൾക്കു സർവ്വഭാഷകളിലും തല്ല്യ വ്യാപ്തിയും വ്യത്യയരാഹിത്യവും കാണുന്നതല്ല.

   ഏതുഭാഷയിലും ഓരോമാതിരി ഉച്ചാരവാസന അപ്പോഴപ്പോൾ നൂതനമായി അവതരിക്കുകയും ക്രമേണ പരക്കുകയും പന്നീട് സാധരണമായിത്തീരുകയും ഒടുവിൽ പരിണതിപ്രാപിക്കുകയും ചെയ്യുന്നു.തന്നിമിത്തം ഒരു ഭാഷയിലുള്ള ചില വർണ്ണങ്ങൾ മറ്റുഭാഷയിൽ ഇല്ലാതെപോയെന്നും അഥവാ ഭാഷയുടെ പ്രചീനദശയിൽ ചില  വർണ്ണങ്ങൾ നവീനയുഗത്തിൽ ശൂന്യമായെന്നും നേരേമറിച്ച് ആദ്യകാലത്തില്ലായിരുന്ന  ചില  വർണ്ണങ്ങൾ അനന്തരദശയിൽ പുത്തനായി അവതരിച്ചു എന്നും വരുന്നതാണ്.ഇത് ഭാഷയുടെ വളർച്ചയിൽ സർവത്ര സ്വതഃസിദ്ധമായി പ്രത്യക്ഷപ്പെടുന്ന ധർമ്മമാകയാൽ ഭാഷവർഗത്തേയും പരിതഃസ്ഥിതികളേയും സംബന്ധിക്കുന്ന മറ്റ് ഉപാധികളിൽ നിന്നും ഭിന്നമാകുന്നു.

ഏഷ്യയിലും യൂറോപ്പിലും പ്രചരിക്കുന്ന മിക്ക ഭാഷകളിലും രേഫലകാരങ്ങളും അവയുടെ വിചിത്രോച്ചാരങ്ങളിൽ

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/113&oldid=213926" എന്ന താളിൽനിന്ന് ശേഖരിച്ചത്