താൾ:BhashaSasthram.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സ്വീകരിച്ചാലും രണ്ടിലും രണ്ടു സ്വരങ്ങൾ ഏകവൽക്കരിച്ച് ഉച്ചരിക്കേണ്ടതായ ശ്രമം തുല്ല്യമാകയാൽ മലയാളികൾ ഐകാരത്തിന്റെ എഇ ക്കൊത്ത നദനം വർജ്ജിച്ച് ആലസ്യബാധകൊണ്ടോ യത്നലാഘവം ദീക്ഷിച്ചോ അല്ലെന്നും നേരേ മറിച്ച് മൗലികമായ ഉച്ചാരം ഏറെക്കുറ പരിരക്ഷിച്ചു പോരുന്ന തമിഴന്മാരുമായി ഇടക്കാലത്ത് അകൾച്ച പ്രാപിക്കുകയും ആര്യവംശ്യന്മാരുടെ ഉച്ചാരം ദ്രഢമായി അനുകരിച്ച് തുടങ്ങുകയും ചെയ്തതാണ് അതിൻ നിമിത്തമെന്നും കരുതാവുന്നതാണ് . ആര്യദ്രാവിഡ ഭാഷാസാധാരണങ്ങളായ മറ്റു സ്വരവ്യഞ്ജനങ്ങളിലും പല വർണ്ണങ്ങൾക്കു മേൽപ്രകാരം മലയാളികൾ സംസർഗ്ഗാനുരൂപമായ ഉച്ചാരാന്തരം സ്വീകരിച്ചിട്ടുണ്ട് . അതെല്ലാം അർവധാനപൂർവ്വകമായ പരിശോധനകൊണ്ടേ വിശദമാകയുള്ളൂ .

        പ്രാദേശികമായ ശീതോഷ്ണസ്ഥിതിഭേദം കോണ്ടും ഭാഷാഭണിതിയാൽ ഗുണാന്തരം സംഭവിക്കുന്നത് ദുർലഭമല്ല.സാമാന്യേനെ ഉഷ്ണാധിക്യമുള്ള ദിക്കുകളിൽ പ്രചരിക്കുന്ന ഭാഷകളിൽ ഉച്ചാരത്തിന് മൃദുത്വവും പ്രത്യുത,ശീതളപ്രദേശങ്ങളിൽ അതിനു കർക്കശ്യവും സംഭവിക്കുന്നു.ദുസ്സഹമായ ഉഷ്ണവ്യാപ്തിയോട് കൂടിയ ആഫ്രിക്കൻ പ്രദേശങ്ങളിൽ ചല  ജാതിക്കാർ സംസാരിക്കുമ്പോഴുണ്ടാകുന്ന നാദം ഏതാണ്ടു ചെറുമണിയുടെ നിനദംപോലെ മൃദുതരവും നേരേമറിച്ചു ശൈത്യാധിക്യമുള്ള ഏഷ്യയുടെ ഉത്തരഭാഗങ്ങളിൽ നിവസിക്കുന്നവരുടെ ഒച്ച വർക്ക്ഷാപ്പുകളിൽ നിന്നു പുറപ്പെടുന്ന മട്ടും തട്ടും പോലെ കർണ്ണാരുന്തുദവും ആണെന്ന് ഒരു ഗ്രന്ഥകാരൻ പ്രസ്താവിച്ചിരിക്കുന്നു.
         ശീതദേശഭാഷകളിൽ ഉളവാകുന്ന നാദവിശേഷങ്ങളിൽ ഗണ്യമായിട്ടുള്ളത് അനുനാക്യമാണ് .യൂറോപ്പിൽ ഫ്ര‍ഞ്ച് ജനങ്ങളുടെ ഉച്ചാരത്തിൽ ഈ ഗുണം സാധാരണമായിരിക്കുന്ന, ഹിമാലയസാമിപ്യം കൊണ്ട് അത്യന്തം ശീതളമായ പഞ്ചനദപ്രദേശത്ത് അഭിവൃദ്ധി പ്രാപിച്ചത് നിമിത്തം സംസ്കൃതഭാഷയിലു ഒരുകാലത്ത് ഈ വിശേഷാംശം പ്രചരിച്ചിരുന്നു.എന്നാൽ അത്തരം അനുനാസിക്യോച്ചാരം ഇപ്പോൾ ആ ഭാഷയിൽ ഇല്ലാത്തത് ആയർകുലവാസം കാലാന്ത
"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/112&oldid=213925" എന്ന താളിൽനിന്ന് ശേഖരിച്ചത്