താൾ:BhashaSasthram.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യിൽ സവിശേഷം സംഭവിക്കുന്ന ശബ്ദപരിണാമകാരണങ്ങൾ താഴെ പരിഗണിക്കുന്നു:

1. എല്ലാ ഭാഷകൾക്കും ഉച്ചാരത്തിൽ അപ്രതിഹതമായി വളർച്ച ഉണ്ടായിക്കൊണ്ടാണിരിക്കുന്നത്. എങ്കിലും പരമ്പരാസിദ്ധമായ ചില ശബ്ദാവിഷ്കാര വാസനകൾ അവയിൽ അവശേഷിച്ചിരിക്കും. കൂടാതെ അന്യഭാഷക്കാരുമായി നിത്യ സമ്പർക്കം കുറവാകയാൽ ജനങ്ങൾ നൂതനവും സ്വതന്ത്രവും ആഭ്യന്തരവുമായ ധ്വനനവിധാനങ്ങൾ ഉണ്ടാക്കിത്തിക്കുകയും ചെയ്യുന്നു.

2. വിഭക്ത ഭാഷകളിൽ ചിലതു് ശുദ്ധവും മറ്റു ചില ആദിയിൽ വിജിഗീഷുക്കളും വിജിതന്മാരുമായി രണ്ടു ഭാഷകളുടെ സമ്മേളനത്താൽ ഉണ്ടായതു നിമിത്തം മലിനവും ആയിരിക്കാം. മലിനഭാഷ സംസാരിക്കുന്ന ജനങ്ങളുടെ കലർച്ചകൊണ്ടുണ്ടാകുന്ന പ്രത്യേകോച്ചാരധർമ്മങ്ങൾ ഇതിനു പരി പ്രസ്താവിച്ച ഹേതുക്കളോടു യോജിച്ചു വീണ്ടും പല പരിണാമകാരണങ്ങൾ ഉളവാക്കുക അത്തരം ഭാഷകളിൽ സാധാരണമത്രെ .

3. നിർദ്ദിഷ്ടങ്ങളായ പരിണതിഹേതുക്കൾ അന്യത്ര സുലഭമല്ലാത്ത ശീതോഷ്ണസ്ഥിതിവിശേഷം ജനപദവാസികളുടെ കാലക്ഷേപരീതിയിലുള്ള പ്രത്യേകതകൾ എന്നിവയാൽ പുനശ്ച നവീകൃതങ്ങളായി വളരുന്നതിനും ഇടയാകുന്നു.

    മേൽപ്പറഞ്ഞ വിവിധ കാരണങ്ങളാലാണ് ആദിമകാലത്തു ഏകമാത്രമായിരുന്നു എന്ന് ഊഹിക്കപ്പെട്ടിട്ടുള്ള മനുഷ്യഭാഷ ചില വംശങ്ങളും അവ അനവധി കുടുംബങ്ങളും ഓരോ കുടുംബവും അപരിമിതമായ സന്താനപരമ്പരയോടു കൂടിയവയും ഒടുവിൽ സന്താനങ്ങളിലും പലതു സസന്താനങ്ങളും ആയി അതീവ വളർന്നു പെരുകി സർവ്വത്ര വ്യാപിക്കാൻ ഇടയായത്. തന്മൂലം ശബ്ദപരിണാമത്തിന് ആസ്പദങ്ങളായ പ്രസ്തുത ഹേതുക്കളിൽ ഓരോന്നും ഉദാഹരിക്കുന്നതിനും ലോക ഭാഷകളുടെ ഉദ്ഭവചരിത്രങ്ങൾ ഒന്നാകെ ഉദ്ധരിക്കേണ്ടി വരുന്നു. അതു ദുസ്സാധമാകകൊണ്ട് അക്കാര്യാർത്ഥം ഉദ്യമിക്കുന്നില്ല .
"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/107&oldid=213929" എന്ന താളിൽനിന്ന് ശേഖരിച്ചത്