താൾ:BhashaSasthram.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

താണ്. അതിനാൽ നൂതനമായ ശബ്ഭാവിഷ്കാരവിതാനങ്ങൾ അവതരിക്കുന്നു . അവ ഇരുഭാഷക്കാരെയും വേർത്തിരിക്കുന്ന ദേശസീമക്കടുത്ത് നിവസിക്കുന്ന ജനങ്ങളുടെ ഇടയിലാണ് ആരംഭിക്കുക . അനന്തരം അവരുടെ വ്യാപ്തിയും പ്രാധാന്യവും അനുസരിച്ച് അവ ഉപര്യുപരി ഉൾപ്രദേശങ്ങളിലും വ്യാപിച്ചു സാർവത്രികമായി സ്ഥിരപ്പെടുന്നു.

2. ഭിന്നഭാഷകൾ പ്രചരിക്കുന്ന രണ്ടു രാജ്യങ്ങളുടെ മധ്യത്തിൽ ഉള്ള അതിർത്തിസ്ഥലങ്ങളിൽ അതതു ഭാഷയിലെ സാമാന്യോ സമ്പ്രദായങ്ങളിൽത്തന്നെയും ചിലത് പരസ്പരം മാറിപ്പരക്കാനുള്ള പ്രേരണകൾ പ്രകൃത്യാ ഉണ്ടാകുന്നതാണ്. തന്നിമിത്തം ആ പ്രദേശങ്ങളിലുള്ള വിദ്യാഭ്യാസ രഹിതമായ ജനസമൂഹങ്ങളുടെ പുർവോച്ചാരം അല്പാല്പമായി ഭേദപ്പെട്ടുപോകുന്നു. പ്രത്യുതവിദ്യാപരിശീലനം സിദ്ധിച്ച വരിലും മേല്പറഞ്ഞ പ്രേരണവും പഠനവും ചേർന്നു സ്വീയോച്ചാരരീതി കൃത്രിമമായും അത്യധികമായും വ്യത്യാസപ്പെടുന്നതാണ് .

3. ഒരു ഭാഷ പ്രചരിക്കുന്ന രാജ്യത്തിന്റെ ചതുരശ്ര സീമകളിൽ എന്നതിനേക്കാൾ ഉള്ളിലുള്ള പ്രാദേശികവിഭാഗാതിർത്തികളിൽ ഉച്ചാരവിധാനങ്ങൾക്കു പലവിധ വൈചി ത്ര്യങ്ങൾ പ്രകൃത്യാ ഉളവാകുന്നു.

    ഭൗമമായ സീമാ വിഭാഗങ്ങൾ കൂടാതെ രണ്ടു ഭാഷകൾ ഒരേ നാട്ടിൽ പ്രചരിക്കുന്നതായി വരാം. അങ്ങനെയുള്ള സ്ഥലങ്ങളിൽ അവ സരൂപസജാതഭാഷകൾ (വംശകുടുംബാദിവിഭാഗങ്ങളിലും കക്ഷ്യയിലും ചേർച്ചയുള്ളവ) ആയി രുന്നാൽ ക്രമേണ ഏകോച്ചാരാദശങ്ങളെ പുരസ്കരിച്ച ഒന്നായിത്തീരുന്നതാണ്. പ്രത്യുത , നിർദ്ദിഷ്ടഗുണങ്ങൾ ഇല്ലാത്തവ ആയാൽ യാദൃച്ഛികമായ യോജന (പദസംക്രമം) മാത്രമേ സംഭവിക്കൂ.
 ഓരോ ഭാഷയും ഭൂസ്ഥിതിവിശേഷം കൊണ്ട് മറ്റു ഭാഷകളുടെ പ്രചാരപരിധികളിൽനിന്നു വിഭക്തമായിത്തീരുമ്പോൾ അവയിലെ ശബ്ദാവിഷ്കാരസമ്പ്രദായം നിശ്ചിതവും ആധ്മാന(accent)വത്തും ആയിത്തീരുന്നതാണ്. ആകയാൽ മേൽപ്പറഞ്ഞ ബാധകൾ ആ ഭാഷകൾക്കുണ്ടാകുന്നതല്ല. അവ
"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/106&oldid=213927" എന്ന താളിൽനിന്ന് ശേഖരിച്ചത്