താൾ:BhashaSasthram.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ങ്ങളിൽ ചിലതു പ്രത്യേകം പ്രചാരനിഷു പ്രാപിക്കുകയും ചെയ്യുന്നു.

2. ഉച്ചാരത്തിൽ മിഥഃ സാദൃശ്യമില്ലാത്ത ഒരു ഭാഷക്കാരുടെ ഇടയിൽ മറ്റൊരു ഭാഷ സംസാരിക്കുന്ന ജനസമുദായത്തിനു വന്നുകൂട്ടുന്ന പ്രാബല്യവും വർദ്ധനയും നിമിത്തം പരസ്പരാനുരൂപ്യം കൂടാതുള്ള ശബ്ദാവിഷ്കാരസമ്പ്രദായങ്ങൾ ഉണ്ടായിത്തീരുന്നു.

3. വ്യക്തി സമുദായത്തെ എന്നപോലെ സമുദായം അഥവാ അതിൽ ഭൂരിപക്ഷം ആളുകൾ അതതു കാലത്തെ ഭിന്ന ഭിന്നങ്ങളായ പരിതഃസ്തികൾക്കു കീഴ്പെട്ട് ഭാഷ വിനിയോഗിക്കുന്നതിൽ അന്നന്നു പല പ്രസ്ഥാനഭേദങ്ങൾ സ്വീകരിക്കുന്നു.

        ഒരു ഭാഷ സംസാരിക്കുന്ന പല ജനസമൂഹങ്ങളിൽ ഒന്ന് ഉച്ചാരവിഷയത്തിൽ ഏതെങ്കിലും കാരണത്താൽ മറ്റു സമുദായങ്ങളേക്കാൾ ഗണ്യസ്ഥിതി പ്രാപിക്കയോ,ആഭിജാത്യം, വിദ്യാഭിവൃദ്ധി മുതലായവയിൽ ഉച്ചൈസ്താരവസ്ഥ അർഹിക്കയോ ചെയ്യുമ്പോൾ മേൽപറഞ്ഞ സാമൂഹ്യധർമ്മങ്ങൾ പ്രബലങ്ങളും വിശാലഫലം ചെയ്യുന്നവയുമായിരിക്കും.

അനുകരണത്തിൽ ഭാഷത്മകമായി ഉണ്ടാകുന്ന ശബ്ദപരിണാമഹേതുക്കൾ:

     ജീവൽഭാഷകളുടെ ബാഹ്യവ്യവസ്ഥ നോക്കുമ്പോൾ, പ്രാദേശികമായ കാരണങ്ങളാലും മറ്റും അന്യഭാഷാംശങ്ങളുടെ കലർച്ച ആഭ്യന്തരമായി ബാധിക്കാൻ വഴിയുള്ളവയെന്നും, അതില്ലാത്തവയെന്നും അവ രണ്ടുതരത്തിൽ തിരിയുന്നതാണ്. മനുഷ്യരുടെ മിഥഃ സംസർഗ്ഗത്തിനു മേൽക്കുമേൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ആവശ്യവും അഭിവൃദ്ധിയും നിമിത്തം ഭാഷകളിൽ അധികഭാഗം പ്രഥമവകുപ്പിൽ ഉൾപ്പെടുന്നു. ആകയാൽ അത്തരം ഭാഷകൾക്കു വിശേഷവിധിയായി വന്നുകൂടുന്ന ശബ്ദഭൂഷണഹേതുക്കൾ ആദ്യം പ്രസ്താവിക്കാം: 

1. ഭിന്നഭാഷക്കാരായ ജനങ്ങൾ പ്രദേശികമായ അടുപ്പത്തോടുകൂടി വർത്തിക്കുന്നിടങ്ങളിൽ ഇരുകൂട്ടരുടേയും ഉച്ചാര ദർശങ്ങൾ അങ്ങുമിങ്ങും പ്രകൃത്യാ പരന്നു സമ്മേളിക്കുന്ന

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/105&oldid=213947" എന്ന താളിൽനിന്ന് ശേഖരിച്ചത്