ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ചെവി, രസനാദിധ്വനനാവയവങ്ങൾ എന്നിവ ശരിയായി പ്രവർത്തിപ്പിക്കാറില്ല. അതുപോലെതന്നെ വിദ്വാനായ വക്താവ് തന്മയമോ സ്വേച്ഛാനുസ്രതമോ ആയ ശബ്ദ പരിഷ്കാരം മനപ്പൂർവ്വം വരുത്തിക്കൂട്ടുകയും ചെയ്യുന്നു.
2.സംസാരവേളയിൽ അത്യാസന്നങ്ങളായി നിന്നു പ്രവർത്തിക്കുന്ന അവയവങ്ങളിൽ ചിലതിന്റെ വിഷേശവൈഭവം നിമിത്തം വക്താവിന്റെ ബുദ്ധിയിൽ സൂക്ഷ്മമായി പതിഞ്ഞിട്ടുള്ള ശബ്ദരൂപം പോലും പുറത്തുവരുമ്പോൾ, അസാമാന്യവൈരൂപ്യം പ്രാപിക്കുന്നു.
3. ഭാഷാകഗണത്തിൽ ഓരോ വ്യക്തിക്കും ഉള്ല പ്രത്യേകവാസന അന്യവിഷയങ്ങളിൽ എന്നപോലെ ഭാഷയുടെ പെരുമാറ്റത്തിലും പ്രതിബിംബിക്കാറുണ്ട്. ഏതന്മൂലം അനുകരണത്തിന്റെ സാധാരണ പദ്ധതിയിൽ ഈദൃശവിശേഷാംശം കൂടി സംയോജിച്ച് ശബ്ദം വിവിധപ്രകാരേണ ഭേദപ്പെടുന്നു.
ഇങ്ങനെ അനുകർത്താവിന്റെ ആലസ്യം, അവയവഗുണാന്തരം, വാസനഗതി എന്നിവയാൽ അനുകരണാരംഭം മുതൽ ശബ്ദത്തിൽ പരിണതി സംഭവിക്കുന്നതു ദുർല്ലഭമല്ല. വിശിഷ്യ, ഏകവ്യക്തിയുടെ ഈദ്യശധർമ്മങ്ങൾ അനേകം വ്യക്തികളിൽ സമാനത്വേന ആവിർഭവിക്കയോ ഒരു വ്യക്തിക്കു സമുദായത്തിൽ ഭരണം, അദ്ധ്യാപനം ആദിയായ കാരണങ്ങളാൽ നേത്യത്വം ലഭിക്കയോ ചെയ്യുമ്പോൾ ആനുകർത്തുകധർമ്മങ്ങളുടെ ഫലം വിപുലമായിരിക്കുന്നതുമാണ്.
അനുകർത്തവ്യകുലാശ്രിതമായി ഉണ്ടാകുന്ന ശബ്ദപരിണാമഹേതുക്കൾ:
1. ഭാഷ സാമുദായികമായ ഒരു പെരുമാറ്റവസ്തുവാണ്. സമുദായമാകട്ടെ അനവധി വ്യക്തികളുടെ യോജനയാൽ ഉണ്ടായിട്ടുള്ലതാകുന്നു. ആകയാൽ മേൽപറഞ്ഞ വ്യക്തിഗതമായ ധർമ്മങ്ങൾ പരസ്പരം കൂടിക്കലരാൻ ധാരാളം അവകാശമുണ്ട്. കൂടിക്കലർന്നുണ്ടാകുന്ന നവീനധർമ്മങ്ങൾ സാമുദായികഗുണങ്ങളായിത്തീരുന്നു. കൂടാതെ താദൃശഗുണ