താൾ:BhashaSasthram.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആറാം അധ്യായം ശബ്ദം,വിചാരം,സംസാരഭാഷ

ഭാശായുടെ പ്രഥമാവസ്ഥ അർത്ഥവത്തായ ശബ്ദങ്ങൾ ക്കൊണ്ടു മനോഭാവം പ്രകാശിപ്പിക്കുന്നതാണ്. മനുഷ്യഗണമാകട്ടെ മനോഭാവങ്ങൾ വർദ്ധിക്കത്തക്ക വയസ്സും വളർച്ചയുമെത്തുമ്പോഴാകുന്നു അത്തരം ശബ്ദങ്ങൾ വിനിയോഗിക്കാൻ യത്നം തുടങ്ങുന്നത്.എന്നാൽ ആ അവസ്ഥയിൽ എത്തുന്നതിനു മുമ്പും ശിശുക്കൾ സ്വാഭാവികമായ രോദനംകോണ്ട് അന്തർഗ്ഗതം വെളിപ്പെടുത്താറുണ്ട് . പക്ഷേ അതു ഭാഷയോ അർത്ഥവത്തായ ശബ്ദമോ ആകുന്നില്ല. സൂക്ഷ്മപക്ഷത്തിൽ അതു ഭാഷയുടെ പ്രാരംഭാങ്കുരമാണെന്നുമാത്രം പറയാം. ഇതഃപരമേ ഭാഷ ആരംഭിക്കുന്നുളളൂ.

              ഭാഷാശബ്ദങ്ങളുടെ ആവിഷ്കാരം ശിശുക്കൾക്കു സ്വതഃ സാദ്ധ്യമല്ല. പ്രത്യുത സമുദായസംമ്പർക്കം കോണ്ടേ അതു ശക്യമാകു. സംസർഗ്ഗദ്വാര അവർ അനുകരണത്തിന് ഒരുമ്പെടുകയും ആ അനുകരണം വഴിയായി ഭാഷ സ്വാധീനപ്പെടുകയും ചെയ്യുന്നു. ഏതന്മൂലം ഭാഷാശബ്ദങ്ങളുടെ ആവിഷ്കരണോപായം അനുകൃതിതന്നെയാണെന്നു സ്പഷ്ടമാണ്. എന്നാൽ അതു നിമിത്തമായിത്തന്നെ ശബ്ത്തിനു പരിണാമങ്ങളും വന്നുകൊണ്ടിരിക്കുന്നു. കാരണം അനുകർത്താവിന്റേയും അനുകരിക്കപ്പെടുന്ന സമുദായത്തിന്റേയും അനുകരണീയണായ ഭാഷയുടേയും സ്ഥിതി ഗുണവിശേഷങ്ങളത്രെ. അവഒന്നോന്നായി താഴെ എടുത്തു വിവരിക്കുന്നു:

ആനുകർത്തൃകമായി സംഭവിക്കുന്ന ശബ്ദപരിണാമഹേതുക്കൾ:

1. വിദ്യാവിഹീനമായ ഭാഷകൻ അനുകരണവേളയിൽ കുട്ടികളെപ്പോലെതന്നെ ഇതരോച്ചാരം സൂക്ഷമമായി ശ്രവിക്കുന്നതിലും താദാത്മ്യത്തോടുകൂടി വചിക്കുന്നുന്നതിലും

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/103&oldid=213940" എന്ന താളിൽനിന്ന് ശേഖരിച്ചത്