വിധാത്ര സ്വായത്തം ഏകാന്തഹിതം വിശേഷതഃ സൎവവിദാം സമാജേ വിഭൂഷണം മൗനം അപണ്ഡിതാനാം അജ്ഞാതായാഃ ച്ഛാദനം വിനിൎമ്മിതം.
വിധാതാവിനാൽ=ബ്രഹ്മവിനാൽ. സ്വായത്തമായും=പരാപേക്ഷകൂടാതെ സ്വാധീനമായും. ഏകാന്തഹിതമായും=ഏറ്റവും അനുകൂലമായും. വിശേഷിച്ചു. സൎവവിത്തുകളുടെ=സൎവജ്ഞന്മാരുടെ. സമാജത്തിൽ=സഭയിങ്കൽ. വിഭൂഷണമായും=അലങ്കാരമായും ഇരിക്കുന്ന. മൗനം=സംസാരിക്കാതെ ഇരിക്കുന്ന ഭാവം. അപണ്ഡിതന്മാരുടെ=മൂർഖന്മാരുടെ അജ്ഞതയ്ക്കു=മൂഢതയ്ക്കു. ച്ഛാദനമായിട്ടു=മറവായിട്ടു. നിർമ്മിക്കപ്പെട്ടു=ഉണ്ടാക്കപ്പെട്ടു.
ദുർബുദ്ധികൾ തന്റെ അജ്ഞാനത്തെ വെളിപ്പെടുത്താതെ ഇരിപ്പാൻവേണ്ടി സത്സഭയിൽ മിണ്ടാതെ ഇരുന്നുകൊള്ളുന്നതു വളരെ ശോഭിക്കും.
തദാസൎവജ്ഞോസ്മീത്യഭവദവലിപ്തംമമനഃ
യദാകിഞ്ചിൽകിഞ്ചിൽബുധജനസകാശാദപഗതം

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.