ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bharatheeya Ganitha Soochika by V. V. Abdulla Sahib.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാരതീയ ഗണിത സൂചിക പ്രഭുക്കന്മാർ തന്നെ രംഗത്തിറങ്ങി. അവരും യുദ്ധം ചെയ്തു മരിച്ചുവീണു. എന്തിനാ യിരുന്നു ഈ യുദ്ധമെന്ന് ആർക്കും അറിഞ്ഞുകൂടായിരുന്നു. എനിക്കും അറിഞ്ഞു കൂടാ. പ്രഭു തുടർന്നു. ഈ സദസ്സിലുള്ള ആരെങ്കിലും ആ യുദ്ധം എന്തിനായി രുന്നുവെന്ന് പറഞ്ഞുതന്നാൽ കൊള്ളാം. ഇങ്ങനെയൊരു യുദ്ധം അസംഭവ്യമാണെന്നും ഇതൊരു കെട്ടുകഥമാത്രമാ ണെന്നും ഭാസ്കരാചാര്യൻ ഉൾപ്പെടെ സദസ്സിലുള്ള എല്ലാവരും അഭിപ്രായപ്പെട്ടു. എന്നാൽ കഥ പറഞ്ഞ പ്രഭു താനിത് നേരിൽ കണ്ടതാണെന്ന് തറപ്പിച്ചു പറഞ്ഞു. രംഗം നിരീക്ഷിച്ചുകൊണ്ടിരുന്ന രാജാവ് ഒരു തന്ത്രം പ്രയോഗിച്ചു. തർക്കവിഷയത്തെപ്പറ്റി ആചാര്യപുത്രിയായ കൊച്ചുകുട്ടിയുടെ അഭിപ്രായം ആരായാൻ നിശ്ചയിച്ചു. രാജാവ് തന്നെ ലീലാവതിയോട് ചോദ്യം ഉന്നയിച്ചു നിശ്ശബ്ദമായ സദസ്സിൽ ലീലാവതി എഴുന്നേറ്റുനിന്നു. ഈ യുദ്ധം സംഭവ്യം തന്നെ യാണ്. തത്തുല്യമായ ഒരു പോരാട്ടം ഞാൻ കണ്ടിട്ടുണ്ട്. ഒരേ നീളവും ഒരേ വണ്ണവും തുല്യ ശക്തിയുമുള്ള രണ്ടു സർപ്പങ്ങൾ തമ്മിൽ പൊരുതുകയുണ്ടായി. ആരും തോൽക്കുന്നില്ലെന്ന് കണ്ടപ്പോൾ അവ പരസ്പരം വാലിൽ കടിച്ചു വിഴുങ്ങാൻ തുടങ്ങി. ഒരു പാമ്പ് മറ്റൊന്നിനെ വിഴുങ്ങിയാൽ വിഴുങ്ങപ്പെട്ടത് അപ്രത്യക്ഷമാകും. മറ്റേത് ശേഷിക്കുമല്ലൊ. എന്നാൽ ഇവിടെ രണ്ടും അന്യോന്യം വിഴുങ്ങിയതിനാൽ രണ്ടു പാമ്പുകളും ഇല്ലാതായി. വിഴുങ്ങൽ മാത്രം അവശേഷിച്ചു. ഇത് സംഭവുമാണ്. അതു പോലെത്തന്നെയാണ് പ്രഭുവിന്റെ യുദ്ധക്കഥയും. സഭയിലുള്ളവരെല്ലാവരും കൈകൊട്ടിച്ചിരിച്ചു. പ്രഭു ഇളിഭ്യനായി. അതീവസന്തു ഷ്ടനായ രാജാവ് ലീലാവതിയെ അനുമോദിച്ചു. ഭാസ്കരന്റെ സിദ്ധാന്തശിരോമണിയുടെ ഒരു ഭാഗമാണ് ഈ ഗണിതഗ്രന്ഥമായ ലീലാവതി. 36-ാം വയസ്സിൽ രചിച്ച സിദ്ധാന്തശിരോമണിയിൽ ബീജഗണിതവും അല ആ ഗ്രഹഗണിതവും, ഗോളാദ്ധ്യായവും അടങ്ങിയിരിക്കുന്നു. അക്ബർ ചക്രവർത്തിയുടെ നിർദ്ദേശപ്രകാരം ഫൈസി എന്ന വിദ്വാൻ ലീലാവതി പേർഷ്യൻ ഭാഷയിലേക്ക് പരാവർത്തനം ചെയ്തിട്ടുണ്ട്. ബീജഗണിതമാകട്ടെ പിൽക്കാ ലത്ത് ഷാജഹാൻ ചക്രവർത്തിയുടെ ഭരണകാലത്ത് അത്താവുള്ള വശീരി എന്ന പണ്ഡിതൻ പേർഷ്യൻ ഭാഷയിലേക്ക് മൊഴിമാറ്റം നടത്തുകയുണ്ടായി. അതിൽ രണ്ടാം നിരസമവാക്യങ്ങൾ (SECOND DEGREE EQUATION) ചാക്രികരീതിയിൽ (CYCLIC METHOD) നിർദ്ധാരണം (SOLVE) ചെയ്യുന്നതിനുള്ള മാർഗ്ഗം വിദഗ്ധമായ രീതിയിൽ ഭാസ്കരൻ ആവിഷ്കരിച്ചിട്ടുണ്ട്. ഹെർമാൻ ഹെങ്കൽ (ഒറ്റ ചട്ട എന്ന സുപ്രസിദ്ധഗണിതശാസ്ത്രജ്ഞൻ ഭാസ്കരന്റെ ഈ ക്രിയാപാടവത്തെ അ യറ്റം പ്രശംസിക്കുകയുണ്ടായിട്ടുണ്ട്. ചില സംഖ്യാഗണങ്ങളുടെ (EXPRESSION) വർഗ്ഗമൂലം (SQUARE ROOT) കണ്ട ത്തുന്നതിൽ ഭാസ്കരൻ സ്വീകരിച്ച പ്രത്യേക രീതി വളരെ പ്രശംസനീയമാണ്. 189, 369 എന്നീ കോണുകളുടെ താനം (sine) വളരെ കണിശമായി ഭാസ്കരൻ തന്റേതായ പ്രത്യേകമാർഗ്ഗത്തിലൂടെ നിർണ്ണയിക്കുകയുണ്ടായി. ഗ്രഹചലനഗണനത്തിൽ അദ്ദേഹം അവലംബിച്ച് ഗണനസും പിൽക്കാലത്ത് 17-ാം നൂറ്റാണ്ടിൽ ലിബ്നീസും (1664 1715) ന്യൂട്ടണും (1642 - 1727) ആവിഷ്കരിച്ചെടുത്ത കാൽകുലസ് എന്ന ഗണിതശാ വക്കുള്ള ബീജം ഉൾക്കൊണ്ടിരുന്നു എന്ന വസ്തുത അദ്ദേഹത്തിന്റെ ഗണന ന പുണ്യം വിളിച്ചോതുന്നുണ്ട്. ഭാസ്കര കൃതികൾക്ക് പിൽക്കാലത്ത് ധാരാളം വ്യാഖ്യാനം ന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട് എന്നതും അദ്ദേഹത്തിന്റെ ഔന്നത്യം വെളിപ്പെടുത്തുന്നു. 14-15 നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗണിത പണ്ഡിതനായ പരമേശ്വരൻ ചാക്രിക ചതുർദുജത്തിന്റെ (CYCLIC QUADRILATERAL) പഠനത്തിൽ കണ്ടെത്തിയ തത്വങ്ങൾ 1782 ലാണ് യൂറോപിൽ ലീഗങ്ങിയ പുനപ്രഖ്യാപനം ചെയ്തത്. അതുപോലെ പല ഗണിത സിദ്ധാന്തങ്ങളും ഭാരതത്തിൽ പൊതുവിലും കേരളത്തിൽ പ്രത്യേകമായും നമ്മുടെ പൂർവ്വീകർ പ്രസ്താവിച്ചു നുറ്റാണ്ടുകൾക്ക് ശേഷമാ യൂറോപ്പിൽ അവരുടെ കണ്ടു പിടുത്തമായി പ്രസിദ്ധപ്പെടുത്തിയത്. ഭാരതത്തിൽ മദശയിൽ അറബി 4