ഭാരതീയ ഗണിത സൂചിക ഹൂർത്തങ്ങളിൽ നിർവ്വഹിക്കണ്ടവയാകയാൽ അവരുടെ ദൈനംദിന ജീവി തത്തിൽ ജ്യോതിഷവിചാരം അനിവാര്യമായിരുന്നു. ജ്യോതിഷത്തിന്റെ ജീവൻ ശുദ്ധ ണനമാണല്ലൊ. അങ്ങനെയാണ് ഗണനകല ഭാരതത്തിൽ പഴയകാലത്ത് തന്നെ വളരെ ഉയർന്നനിലവാരത്തിലെത്തിയത്. ക്രിസ്തുവിന് മുമ്പ് 3000 വർഷംവരെ പഴക്കം അവകാശപ്പെടാവുന്ന ഭാരതീയ വേദസാഹിത്യത്തിലും ബി.സി. 2000 വർഷം പഴക്കമുള്ള ബ്രാഹ്മണങ്ങളിലും ബി. സി 1000 വർഷം മുമ്പ് രചിക്കപ്പെട്ടതെന്ന് കരുതപ്പെടുന്ന വാത്മീകി രാമായണത്തിലും അക്കാലത്തെ ഗണിതശാസ്ത്രപുരോഗതിയുടെ സൂചനകളുണ്ട്. അർദ്ധം (പകുതി) ത്രിപാദം (നാലിൽ മൂന്നുഭാഗം, ത്വഷ്ടകം (എട്ടിൽ മൂന്ന് ഭാഗം) ദ്വീസപ്തമം ഏഴിൽ രണ്ട് ഭാഗം) എന്നീ ഭിന്നിതങ്ങൾ വേദങ്ങളിലുണ്ട്. വസ്തുമാനത്തിൽ ഏറ്റവും ചെറിയ അളവ് പരമാണുവാണ്. അത് ഉദ്ദേശം ഒരിഞ്ചിന്റെ 1.3 കോടിയിലൊരംശം. ശത ബ്രാഹ്മണത്തിലെ പ്രസ്താവപ്രകാരം സമയത്തിൽ ഏറ്റവും ചെറിയ ഘടകം ഒരു സെക്കന്റിന്റെ പതിനേഴിലൊരംശമായ പ്രാണമാണ്. ഭാരതത്തിലെ അറിയപ്പെടുന്ന ഏറ്റവും പഴക്കമേറിയ ജ്യോതിഷ കൃതിയാണ് വേദാംഗ ജ്യോതിഷം ലധനിയാണ് ഈ ഗ്രന്ഥത്തിന്റെ കർത്താവെന്ന് കരുതപ്പെടുന്നു. അതിലെ ഒരു വാക്യം ഇങ്ങനെയാണ്. 'ലധമഹർഷി പറഞ്ഞുതന്ന തുപോലെ ഞാൻ കാല പത്രത്തിൽ എഴുതുകയാണ്. ക്രിസ്തുവിന് മുമ്പ് 13-ാം നൂറ്റാ ണ്ടിലായിരിക്കണം ഈ ഗ്രന്ഥം രചിക്കപ്പെട്ടത് എന്ന് അയനചലനഗണനത്തിലൂടെ മന സിലാക്കാൻ കഴിയുന്നു. അന്ന് വരെ ലഭ്യമായ എല്ലാ ജ്യോതിഷ വിജ്ഞാനവും ഉൾക്കൊള്ളുന്നതാണ് ഈ ഗ്രന്ഥം. പ്രഗത്ഭരായ പല ജ്യോതിഷഗണന പണ്ഡിതന്മാരും ഭാരതത്തിൽ ജന്മം കൊണ്ടിട്ടു ണ്ട്. ആര്യഭടൻ 1, വരാഹമിഹിരൻ, ഭാസ്കരൻ, ബ്രഹ്മഗുപ്തൻ, ഹരിദത്താചാര്യൻ, മഹാ വിരൻ, ആര്യഭടൻ 2, ശ്രീധരൻ, പത്മനാഭൻ, ശ്രീപതി, ഭാസ്കരൻ 2 നാരായണപി തർ, പരമേശ്വരൻ, മാധവൻ, നീലകണ്ഠൻ എന്നിവരാണ് അറിയപ്പെടുന്ന ഗണിതപണ്ഡി തന്മാരിൽ പ്രമുഖരായിട്ടുള്ളവർ. ഇവരിൽ മഹാവീരനും ഭാസ്കരൻ ദ്വിതീയനും പ്രത്യേകം ശ്രദ്ധേയരാണ്. മഹാവീരൻ കർണ്ണാടകയിലെ രാഷ്ട്രകൂടരാജാവായ പതംഗന്റെ കൊട്ടാതരത്തി ലാണ് കഴിഞ്ഞു കൂടിയിരുന്നത്. അദ്ദേഹം ഒരു ജൈനമതവിശ്വാസിയായിരുന്നു അദ്ദേ ഹത്തിന്റെ രചനയാണ് മണി സാരസംഗ്രഹം. സംസ്കൃത ഭാഷയിൽ 1100 ശ്ലോകങ്ങളടങ്ങുന്നതാണ് ആ ഗണിതഗ്രന്ഥം. അതിന്റെ കയ്യെഴുത്ത് പ്രതി ലഭ്യമാണ്). സംഖ്യാപരിവർത്തനം - ചയം (PERMUTATION) സംഖ്യാമിശ്രണം (COMBINATION) എന്ന ശാഖയിൽ അദ്ദേഹ ത്തിന്റെ കണ്ടെത്തലുകൾ പ സ നീ യ ങ്ങളാണ്. 800 കൊല്ലങ്ങൾക്കുശേഷം മാത്രമാണ് ഈ ഗണിതവിഭാഗം യൂറോപ്പിൽ പ്രത്യക്ഷപ്പെട്ടത്. ഭാസ്കരൻ ദ്വിതീയൻ കർണ്ണാടകയിലെ ബിജഡവിഡം (ബീജപൂർ) എന്നിട ത്താണ് ജനിച്ചത് എന്ന് കരുതപ്പെടുന്നു. ഇദ്ദേഹത്തിന്റെ കൃതിയാണ് പ്രസിദ്ധമായ ലീലാവതി. പേര് കേട്ടാൽ നോവലോ ജീവചരിത്രമോ എന്ന് തോന്നുന്ന ഈ കൃതി ഒരു ഗണിതശാസ്ത്രഗ്രന്ഥമത്രേ. രചയിതാവിന്റെ വിധവയായ പ്രിയപുത്രി ലീലാവതിയുടെ പേരിൽ ഗ്രന്ഥം സമർപ്പിക്കപ്പെടുകയാണുണ്ടായത്. ഗ്രന്ഥമാകട്ടെ അതിബുദ്ധിമതിയായ തന്റെ മകളെ ഗണിതം അഭ്യസിപ്പിക്കുന്നതിന് വേണ്ടി ആചാര്യൻ നിർമ്മിച്ചതാണ്. ലീലാവതിയോട് ബന്ധപ്പെടുത്തി രസകരമായ ഒരു കഥയുണ്ട്. ഭാസ്കരാചാര്യൻ എവിടെ പോകുമ്പോഴും ലീലാവതിയെ കൂടെ കൂട്ടാറുണ്ട്. ഒരിക്കൽ പത്ത് വയസ്സുള്ള മകളേയും കൂട്ടി ആചാര്യൻ രാജസദസ്സിൽ ഹാജരായി. പല വിഷയങ്ങളിലും പ്രഗത്ഭ രായ പണ്ഡിതന്മാരും ധനികരായ പ്രഭുക്കളും ഹാജരാവാനുള്ള ആ സദസ്സിൽ പല ചർച്ചകളും നടക്കും. ഈ പ്രത്യേക ദിവസം ധനാഢ്യനായ ഒരു പ്രഭു അദ്ദേഹത്തിന്റെ പര്യടനത്തിൽ കണ്ട് ഒരു സംഭവം വിവരിക്കുകയുണ്ടായി. രണ്ടുവിഭാഗം തമ്മിലുള്ള പോരാട്ടമായിരുന്നു അത്. ഇരുഭാഗത്തും ഇരുന്നുറ് ഭടന്മാർ വീതമുണ്ടായിരുന്നു. രണ്ടു ഭാഗത്തുനിന്നും ഓരോരുത്തരായി വന്നു അടരാടി മരിച്ചു വീഴാൻ തുടങ്ങി. അങ്ങിനെ ഈരണ്ടുപേരായി എല്ലാ യോദ്ധാക്കളും മൃതിയടഞ്ഞു. അപ്പോൾ ഇരുഭാഗത്തേയും
താൾ:Bharatheeya Ganitha Soochika by V. V. Abdulla Sahib.pdf/8
ദൃശ്യരൂപം