താൾ:Bharatheeya Ganitha Soochika by V. V. Abdulla Sahib.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഭാരതീയ ഗണിത സൂചിക


ഈ ഗ്രന്ഥം ഗണിതശാസ്ത്രം പഠിക്കാനുള്ളതല്ല. പഠിച്ചവർക്ക് അല്‌പം കൂടുതൽ മനസ്സിലാക്കുവാനും ആസ്വദിച്ചാനന്ദിക്കാനുമുള്ളതാണ്. ആംഗലേയ ഭാഷയിൽ ഗണിതശാസ്ത്രം പഠിച്ചവർക്ക് എല്ലാവർക്കും ഭാരതത്തിൽ സംസ്കൃതത്തിൽ എന്തെല്ലാം കിടപ്പുണ്ടെന്ന് അറിഞ്ഞെന്നു വരില്ല. പൗരാണികരായ ഗണിതശാസ്ത്ര പണ്ഡിതരുടെ പ്രാഗത്ഭ്യത്തെ കുറിച്ച് അല്‌പമെങ്കിലും മനസ്സിലാക്കി അഭിമാന പുളകിതരാകുവാൻ ഈ പുസ്തകം വായനക്കാരെ സഹായിക്കുന്നു. 'വിസ്‌തൃതഗോള ശാസ്ത്രം' എന്ന വൈജ്ഞാനീയ ഗ്രന്ഥത്തിനുശേഷം വി.വി.അബ്‌ദുല്ല സാഹിബിന്റെ മറ്റൊരു പ്രൗഢഗ്രന്ഥം.